മാരുതി സുസുക്കി അരീനയിൽ ഓഫർ മേള
Wednesday 25 November 2020 12:00 AM IST
കൊച്ചി: മാരുതി സുസുക്കിയുടെ അരീന ഷോറൂമുകളിൽ ഇന്നുമുതൽ 27 വരെ പ്രത്യേക ഓഫറുകളോടെ വില്പന, വായ്‌പ, എക്‌സ്‌ചേഞ്ച് മേള നടക്കും. ഈ ദിവസങ്ങളിൽ മാരുതി വാഹനം വാങ്ങുന്നവർക്ക് കൺസ്യൂമർ, എക്‌സ്‌ചേഞ്ച്, കോർപ്പറേറ്റ് ഓഫറുകളിലായി 52,000 രൂപവരെ ആനുകൂല്യം നേടാം.
സർക്കാർ ജീവനക്കാർ, സ്വകാര്യമേഖലയിൽ ശമ്പളാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർ, സ്വയം തൊഴിലുകാർ എന്നിവർക്ക് വാഹന വായ്പയിൽ പലിശയിളവും പ്രോസസിംഗ് ഫീസിൽ 50 ശതമാനം വരെ ഇളവുമുണ്ട്. വായ്‌പയായി 100 ശതമാനം ഓൺ-റോഡ് തുകയും നേടാം.
എസ്.ബി.ഐ., ഇൻഡസ് ഇൻഡ്, എച്ച്.ഡി.എഫ്.സി., ഐ.സി.ഐ.സി.ഐ., സുന്ദരം ഫിനാൻസ്, കോട്ടക് മഹീന്ദ്ര എന്നിവയുമായി സഹകരിച്ചാണ് വായ്പ ലഭ്യമാക്കുന്നത്. പഴയ കാർ മാറ്റി പുതിയത് വാങ്ങുമ്പോൾ മികച്ച വില ലഭിക്കും. മാരുതിയുടെ എല്ലാ മോഡലുകൾക്കും ഓഫർ ലഭ്യമാണ്.