വിവാദ നിയമപ്രകാരം കേസെടുക്കരുതെന്ന് ഡി.ജി.പി
Wednesday 25 November 2020 12:49 AM IST
തിരുവനന്തപുരം: മാദ്ധ്യമങ്ങളിലൂടെയുള്ള വ്യക്തിപരമായ അധിക്ഷേപങ്ങൾക്ക് മൂന്നു വർഷം തടവും പതിനായിരം രൂപ പിഴയും ശിക്ഷ കിട്ടാവുന്ന വിവാദ പൊലീസ് നിയമത്തിലെ 118 എ ആക്ട് പ്രകാരം കേസെടുക്കരുതെന്ന് ഡി.ജി.പി നിർദ്ദേശിച്ചു. പരാതി കിട്ടിയാൽ ഉടനെ നടപടിയെടുക്കരുത്. പൊലീസ് ആസ്ഥാനത്തെ നിയമ സെല്ലുമായി ബന്ധപ്പെടണം. നിയമ സെല്ലിൽ നിന്നുള്ള നിർദ്ദേശം കിട്ടിയ ശേഷമേ തുടർനടപടി പാടുള്ളൂവെന്നും സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്കയച്ച സർക്കുലറിലുണ്ട്.