ഹാട്രിക് ജയം തേടി 'രാഷ്ട്രീയ ദമ്പതി'കൾ !

Wednesday 25 November 2020 1:45 AM IST

പൂ​ച്ചാ​ക്ക​ൽ​:​ ​പാ​ണാ​വ​ള്ളി​ ​പ​ഞ്ചാ​യ​ത്തി​ലെ​ ​കോ​ൺ​ഗ്ര​സ് ​സി​റ്റിം​ഗ് ​മെ​മ്പ​ർ​മാ​രും​ ​ദ​മ്പ​തി​ക​ളു​മാ​യ​ ​എ​സ്.​ ​രാ​ജേ​ഷും​ ​എം.​ ​ര​ജ​നി​യും​ ​ഇ​ത് ​ഹാ​ട്രി​ക് ​ജ​യ​ത്തി​നു​ള്ള​ ​മ​ത്സ​രം.​രാ​ജേ​ഷ് ​പ​ത്താം​ ​വാ​ർ​ഡി​ലും​ ​ര​ജ​നി​ ​പ​തി​നൊ​ന്നാം​ ​വാ​ർ​ഡി​ലു​മാ​ണ് ​ജ​ന​വി​ധി​ ​തേ​ടു​ന്ന​ത്. 2010​ലാ​ണ് ​ഇ​രു​വ​രും​ ​ആ​ദ്യ​മാ​യി​ ​ജ​ന​വി​ധി​ ​നേ​രി​ട്ട​ത്.​ ​ത​ളി​യാ​പ​റ​മ്പ് ​വാ​ർ​ഡി​ലാ​യി​രു​ന്നു​ ​ര​ജ​നി​യു​ടെ​ ​ക​ന്നി​യ​ങ്കം.​ ​ഇ​ട​തു​ ​പ​ക്ഷ​ത്തി​ന് ​മു​ൻ​തൂ​ക്ക​മു​ള്ള​ ​വാ​ർ​ഡി​ൽ​ ​സി.​പി.​എ​മ്മി​ലെ​ ​വ​നി​താ​ ​നേ​താ​വി​നെ​യാ​ണ് ​പ​രാ​ജ​യ​പ്പെ​ടു​ത്തി.​ ​പാ​ണാ​വ​ള്ളി​ ​പ​ഞ്ചാ​യ​ത്തി​ന്റെ​ ​ച​രി​ത്ര​ത്തി​ൽ​ ​യു.​ഡി.​എ​ഫി​ന് ​ആ​ദ്യ​മാ​യി​ ​ഭൂ​രി​പ​ക്ഷം​ ​കി​ട്ടി​യ​തോ​ടെ​ ​ര​ജ​നി​ ​പ്ര​സി​ഡ​ന്റു​മാ​യി.​ ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ​ ​ശേ​ഷം​ ​പ്ര​ണ​യ​ത്തി​ലാ​യ​ ​ഇ​രു​വ​രും​ ​ജീ​വി​ത​ത്തി​ലും​ ​ഒ​ന്നി​ച്ചു. 2015​ലെ​ ​ര​ണ്ടാ​മൂ​ഴ​ത്തി​ലും​ ​ത​ളി​യാ​പ​റ​മ്പി​ൽ​ ​വി​ജ​യം​ ​ര​ജ​നി​ക്കാ​യി​രു​ന്നു.​ ​ശ​ക്ത​മാ​യ​ ​മ​ത്സ​ര​ത്തി​ലൂ​ടെ​ ​സി.​പി.​എം​ ​സ്ഥാ​നാ​ർ​ത്ഥി​യെ​ ​വീ​ഴ്‌​ത്തി.​ 2010​ൽ​ ​കൈ​ത്ത​റി​ ​വാ​ർ​ഡി​ൽ​ ​നി​ന്നാ​ണ് ​രാ​ജേ​ഷ് ​ആ​ദ്യം​ ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.​ ​എ.​ഐ.​വൈ.​എ​ഫ് ​നേ​താ​വി​നെ​യാ​ണ് ​പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.​ 2015​ൽ​ ​ശ്രീ​ക​ണ്ഠേ​ശ്വ​രം​ ​വാ​ർ​ഡി​ൽ​ ​ഡി.​വൈ​.എ​ഫ്.​ഐ​ ​നേ​താ​വി​നെ​ ​പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​യി​രു​ന്നു​ ​ര​ണ്ടാ​മ​ത്തെ​ ​വി​ജ​യം.