പണിമുടക്കിൽ നിന്ന് ഒഴിവാക്കി

Thursday 26 November 2020 12:00 AM IST

തിരുവനന്തപുരം: ഇന്ന് നടക്കുന്ന പൊതു പണിമുടക്കിൽ നിന്ന് കേരള ബാങ്ക് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ ഒഴിവാക്കിയതായി സംയുക്ത ട്രേഡ് യൂണിയൻ സംസ്ഥാന സമിതി ജനറൽ കൺവീനർ എളമരം കരീം എം.പി അറിയിച്ചു. ബാങ്ക് തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ പോകുന്നവരെയും വോട്ടെടുപ്പ് കേന്ദ്രങ്ങളെയും പണിമുടക്ക് ബാധിക്കില്ല.തദ്ദേശ തിരഞ്ഞെടുപ്പിൽ ഇലക്‌ഷൻ കമ്മിഷനുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ വാഹനങ്ങളെയും പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

പ​ണി​മു​ട​ക്ക് ​ഇ​ല​ക്ഷ​നെ​ ​ബാ​ധി​ക്കി​ല്ല

തി​രു​വ​ന​ന്ത​പു​രം​:​ ​ദേ​ശീ​യ​ ​പ​ണി​മു​ട​ക്ക് ​തി​ര​ഞ്ഞെ​ടു​പ്പ് ​ജോ​ലി​ക​ളെ​ ​ബാ​ധി​ക്കി​ല്ലെ​ന്ന് ​സം​സ്ഥാ​ന​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മി​ഷ​ണ​ർ​ ​വി.​ ​ഭാ​സ്ക​ര​ൻ​ ​അ​റി​യി​ച്ചു.​ ​ത​ദ്ദേ​ശ​ ​സ്വ​യം​ഭ​ര​ണ​ ​സ്ഥാ​പ​ന​ ​തി​ര​ഞ്ഞെ​ടു​പ്പു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​ഓ​ഫീ​സു​ക​ളെ​യും​ ​ജീ​വ​ന​ക്കാ​രെ​യും​ ​പ​ണി​മു​ട​ക്കി​ൽ​ ​നി​ന്ന് ​ഒ​ഴി​വാ​ക്കി​യ​താ​യി​ ​സം​യു​ക്ത​ ​ട്രേ​ഡ് ​യൂ​ണി​യ​ൻ​ ​സം​സ്ഥാ​ന​ ​സ​മി​തി​ ​അ​റി​യി​ച്ചി​ട്ടു​ണ്ട്.​ ​അ​തി​നാ​ൽ​ ​ത​ദ്ദേ​ശ​ ​തി​ര​ഞ്ഞെ​ടു​പ്പു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​ഓ​ഫീ​സു​ക​ൾ​ ​ഇ​ന്ന് ​തു​റ​ന്ന് ​പ്ര​വ​ർ​ത്തി​ക്കും.​ ​പ​ണി​മു​ട​ക്ക് ​ദി​വ​സം​ ​തി​ര​ഞ്ഞെ​ടു​പ്പു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​നി​ര​ത്തി​ലി​റ​ങ്ങു​ന്ന​ ​ജീ​വ​ന​ക്കാ​രു​ടെ​യും​ ​സ​ർ​ക്കാ​രി​ന്റെ​യും​ ​വാ​ഹ​ന​ങ്ങ​ളി​ൽ​ ​'​ഇ​ല​ക്ഷ​ൻ​ ​ഡ്യൂ​ട്ടി​'​ ​എ​ന്ന​ ​ബോ​ർ​ഡ് ​/​ ​സ്ലി​പ്പ് ​പ​തി​പ്പി​ക്കേ​ണ്ട​താ​ണെ​ന്നും​ ​അ​ദ്ദേ​ഹം​ ​അ​റി​യി​ച്ചു.