ജല്ലിക്കട്ടിന് ഓസ്‌കാർ എൻട്രി

Wednesday 25 November 2020 6:53 PM IST

തി​രു​വ​ന​ന്ത​പു​രം​:​ ​അ​റ​വു​ക​ത്തി​യി​ൽ​ ​നി​ന്ന് ​ക​യ​റു​പൊ​ട്ടി​ച്ചോ​ടി​യ​ ​ഒ​രു​ ​പോ​ത്തി​നെ​ ​പി​ടി​ക്കാ​ൻ​ ​ഒ​രു​ ​നാ​ട് ​മൊ​ത്തം​ ​പാ​യു​ന്ന​തി​ലൂ​ടെ​ ​മ​നു​ഷ്യ​ന്റെ​ ​അ​ഹ​ന്ത​യും​ ​ആ​ർ​ത്തി​യും​ ​ഹിം​സ​യും​ ​പൈ​ശാ​ചി​ക​ത​യും​ ​അ​റ​വു​ക​ത്തി​യേ​ക്കാ​ൾ​ ​മൂ​ർ​ച്ച​യു​ള്ള​ ​ദൃ​ശ്യ​ഭാ​ഷ​യി​ലൂ​ടെ​ ​അ​വ​ത​രി​പ്പി​ച്ച​ ​ലി​ജോ​ ​ജോ​സ് ​പെ​ല്ലി​ശ്ശേ​രി​യു​ടെ​ ​'​ജ​ല്ലി​ക്ക​ട്ട്" ​മി​ക​ച്ച​ ​വി​ദേ​ശ​ ​ഭാ​ഷാ​ ​ചി​ത്ര​ത്തി​നു​ള്ള​ ​ഓ​സ്‌​കാ​ർ​ ​മ​ത്സ​ര​ത്തി​ന് ​ഇ​ന്ത്യ​യു​ടെ​ ​ഔ​ദ്യോ​ഗി​ക​ ​എ​ൻ​ട്രി​യാ​യി​ ​തി​ര​ഞ്ഞ​ടു​ക്ക​പ്പെ​ട്ടു.​ ​അ​ടു​ത്ത​ ​വ​ർ​ഷം​ ​ഏ​പ്രി​ൽ​ 25​നാ​ണ് ​അ​വാ​ർ​ഡ് ​പ്ര​ഖ്യാ​പ​നം.
അ​ന്താ​രാ​ഷ്ട്ര​ ​പു​ര​സ്കാ​ര​ങ്ങ​ൾ​ ​ഉ​ൾ​പ്പെ​ടെ​ ​നേ​ടി​യ​ ​ജ​ല്ലി​ക്കട്ട് ​വി​ദേ​ശ​ ​നി​രൂ​പ​ക​രു​ടെ​യും​ ​ശ്ര​ദ്ധ​ ​നേ​ടി​യി​രു​ന്നു.​ ​മ​നു​ഷ്യ​ ​മ​ന​സു​ക​ളെ​ ​വ്യ​ത്യ​സ്ത​മാ​യി​ ​ആ​വി​ഷ്ക​ക​രി​ച്ച​ ​ചി​ത്ര​മെ​ന്ന​ ​നി​ല​യ്‌​ക്കാ​ണ് ​ജ​ല്ലി​ക്കട്ട് ​തി​ര​ഞ്ഞെ​ടു​ത്ത​തെ​ന്ന് ​ക​മ്മി​റ്റി​ ​ചെ​യ​ർ​മാ​ൻ​ ​രാ​ഹു​ൽ​ ​റ​വാ​ലി​ ​പ​റ​ഞ്ഞു.​ ​ഗീ​തു​ ​മോ​ഹ​ൻ​ദാ​സി​ന്റെ​ ​'​മൂ​ത്തോ​ൻ​" ​ഉ​ൾ​പ്പെ​ടെ​ 27​ ​ചി​ത്ര​ങ്ങ​ളെ​ ​പി​ന്ത​ള്ളി​യാ​ണ് ​ജ​ല്ലി​ക്ക​ട്ട് ​എ​ൻ​ട്രി​ ​നേ​ടി​യ​ത്. എ​സ്.​ഹ​രീ​ഷി​ന്റെ​ ​മാ​വോ​യി​സ്റ്റ് ​എ​ന്ന​ ​ക​ഥ​യാ​ണ് ​സി​നി​മ​യ്‌​ക്ക് ​ആ​ധാ​രം.​ ​ഒ​രു​ ​മ​ല​യോ​ര​ ​കു​ടി​യേ​റ്റ​ ​ഗ്രാ​മ​ത്തി​ൽ​ ​ഇ​റ​ച്ചി​വെ​ട്ടു​കാ​ര​ൻ​ ​വ​ർ​ക്കി​ ​(​ചെ​മ്പ​ൻ​ ​വി​നോ​ദ്)​ ​ക​ശാ​പ്പു​ചെ​യ്യാ​ൻ​ ​കൊ​ണ്ടു​ ​വ​ന്ന​ ​പോ​ത്ത് ​ക​യ​റു​പൊ​ട്ടി​ച്ച് ​ഓ​ടു​ന്ന​തും​ ​അ​തി​നെ​ ​പി​ടി​ക്കാ​നു​ള്ള​ ​ഗ്രാ​മീ​ണ​രു​ടെ​ ​പ​ര​ക്കം​ ​പാ​ച്ചി​ലു​മാ​ണ് ​സി​നി​മ​യു​ടെ​ ​ഇ​തി​വൃ​ത്തം.

'​'​രാ​ജ്യ​ത്തി​ന്റെ​ ​ഔ​ദ്യോ​ഗി​ക​ ​എ​ൻ​ട്രി​യാ​യി​ ​ജ​ല്ലി​ക്ക​ട്ട് ​ഓ​സ്കാ​ർ​ ​എ​ൻ​ട്രി​ ​കി​ട്ടി​യ​തി​ൽ​ ​സ​ന്തോ​ഷം​ ​മാ​ത്രം.​ ​ചി​ത്ര​ത്തി​ൽ​ ​പ്ര​വ​ർ​ത്തി​ച്ച​ ​എ​ല്ലാ​വ​ർ​ക്കും​ ​അ​ഭി​മാ​നി​ക്കാം.​ ​തി​രി​ച്ച​റി​വു​ക​ളാ​ണ് ​എ​ന്റെ​ ​സി​നി​മ​ക​ൾ​''
ലി​ജോ​ ​ജോ​സ് ​പെ​ല്ലി​ശ്ശേ​രി,​​​ ​സം​വി​ധാ​യ​ക​ൻ,​