കാസർകോട്ട് 86 പേർക്ക് കൊവിഡ്

Friday 27 November 2020 12:05 AM IST

കാസർകോട്: ജില്ലയിൽ 86 പേർക്ക് കൂടി കൊവിഡ് 19 പോസിറ്റീവായി. സമ്പർക്കത്തിലൂടെ 84 പേർക്കും വിദേശത്ത് നിന്നെത്തിയ രണ്ടു പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 67 പേർക്ക് ഇന്നലെ രോഗം ഭേദമായി.

21,459 പേർക്കാണ് ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 20,198 പേർ രോഗമുക്തരായി. നിലവിൽ 1033 പേരാണ് ചികിത്സയിലുള്ളത്. മരണപ്പെട്ടവരുടെ എണ്ണം 228 ആയി.

വീടുകളിൽ 6763 പേരും സ്ഥാപനങ്ങളിൽ 460 പേരുമുൾപ്പെടെ ആകെ നിരീക്ഷണത്തിലുള്ളത് 7223 പേരാണ്. പുതിയതായി 339 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനൽ സർവ്വേ അടക്കം പുതിയതായി 1553 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. 330 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്.