യു.ഡി.എഫിന് തിരിച്ചടി: കടകം പള്ളി
Friday 27 November 2020 12:07 AM IST
തിരുവനന്തപുരം: കേരള ബാങ്കിനെതിരെ നിഷേധാത്മക സമീപനം സ്വീകരിച്ച യു.ഡി.എഫിന് വിരലിൽ എണ്ണാവുന്ന വോട്ടുകൾ മാത്രമാണ് നേടാനായതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.പുതിയ ഭരണസമിതി ഇന്ന് അധികാരമേൽക്കുന്നതോടെ ഇടതുപക്ഷ സർക്കാരിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നു കൂടി സഫലമാവുകയാണ്. ഒരു വിഭാഗത്തിന്റെ രാഷ്‌ട്രീയ എതിർപ്പ് രണ്ടുവർഷത്തിലേറെ ബാങ്ക് രൂപീകരണം വൈകിപ്പിച്ചു. സർക്കാർ നിശ്ചയദാർഢ്യത്തോടെ എല്ലാ തടസ്സങ്ങളും നിയമപരമായി നേരിട്ടാണ് തിരഞ്ഞെടുപ്പ് നടത്തിയത്. നാലു വർഷം നീണ്ട നിരന്തര പരിശ്രമമാണ് ആദ്യ ഭരണസമിതി അധികാരമേൽക്കുന്നതോടെ സഫലമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.