റബർവില വീണ്ടും ₹160
Friday 27 November 2020 3:24 AM IST
കോട്ടയം: കർഷകർക്ക് പുതുപ്രതീക്ഷ നൽകി റബർ വില വീണ്ടും ഉയരുന്നു. ആർ.എസ്.എസ്-4 വില കിലോയ്ക്ക് ഒരിടവേളയ്ക്ക് ശേഷം 160 രൂപയായി. ഉത്പാദനം വൻതോതിൽ കുറഞ്ഞതിനാൽ വരുംദിനങ്ങളും വില കൂടിയേക്കും.
വിദേശ റബർ ഇറക്കുമതി ചെയ്യുമ്പോൾ കിലോയ്ക്ക് വില 200 രൂപയ്ക്കുമേലാണ്. അതിനാൽ, താരതമ്യേന വില കുറഞ്ഞ ആഭ്യന്തര റബർ വാങ്ങിക്കൂട്ടാൻ ടയർ നിർമ്മാതാക്കൾ മത്സരിക്കുകയാണ്. ഇതാണ്, ഇപ്പോൾ വില കൂടാൻ കാരണം. ലാറ്റക്‌സിന് വില 140 രൂപയാണ്.