ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ഓൺലൈനിൽ
Friday 27 November 2020 12:00 AM IST
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിനു നിയമിക്കുന്ന ജില്ലയിലെ ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവുകൾ ഇഡ്രോപ്പ് വെബ്‌സൈറ്റിൽനിന്നു ലഭ്യമാകുമെന്നു ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസർകൂടിയായ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. ഉദ്യോഗസ്ഥർ edrop.gov.in എന്ന പോർട്ടലിൽനിന്നു നിയമന ഉത്തരവ് ഡൗൺലോഡ് ചെയ്ത് അതിൽ സൂചിപ്പിച്ചിരിക്കുന്ന കേന്ദ്രങ്ങളിൽ പരിശീലനത്തിനു ഹാജരാകണം. 30 മുതലാണു പരിശീലനം ആരംഭിക്കുന്നത്. പരിശീലനത്തിനു ഹാജരാകാത്തവർക്കെതിരേ കർശന നടപടിയുണ്ടാകും. നിയമന ഉത്തരവുകൾ ഡൗൺലോഡ് ചെയ്യുന്നതിൽ ബുദ്ധമുട്ട് നേരിടുകയാണെങ്കിൽ അതത് തദ്ദേശ സ്ഥാപനങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തി ഉടൻ പരിഹാരം കാണണമെന്നും കളക്ടർ പറഞ്ഞു.