ടൈൽസ് മാറ്റിയതും കണ്ടത് അതിഥിയെ, ആദ്യം കരുതിയത് രണ്ട് പാമ്പുകളെന്ന് പക്ഷേ ! ഇതുവരെ പിടികൂടിയതിൽ വച്ച് ഏറ്റവും വലിയ മൂർഖൻ വാവയ്ക്ക് മുന്നിൽ
തിരുവനന്തപുരം ജില്ലയിലെ കരമനക്കടുത്തുള്ള കുളത്തറയിലെ ഒരുവീട്ടിലാണ് വാവയുടെ ഇന്നത്തെ ആദ്യ യാത്ര.വീടിന്റെ മതിലിനോട് ചേർന്ന് ടൈൽസ് വേസ്റ്റ് കൂട്ടിയിട്ടിരിക്കുന്നു. അതിനടിയിലേക്ക് ഒരു പാമ്പ് കയറിപോകുന്നത് കണ്ട വീട്ടുകാർ, കുറച്ച് ടൈൽസ് മാറ്റിയതും ഒരു ചേര ഇറങ്ങി പോയി.പക്ഷെ വീട്ടുകാർ ആദ്യം കണ്ടത് മൂർഖനെ ആണ്.
ഉടൻ തന്നെ വാവയെ വിളിച്ചു.സ്ഥലത്ത് അവർ കാവൽ നിന്നു.സ്ഥലത്തെത്തിയ വാവ കുറെ ടൈൽസ് മാറ്റി.ഒരു ടൈൽസ് മാറ്റിയതും പാമ്പിനെ കണ്ടു. രണ്ട് പാമ്പുകൾ ആണെന്നാണ് വാവ വിചാരിച്ചത്,ഒന്ന് തന്നെ.... പൂർണവളർച്ച എത്തിയ നല്ല നീളവും, വണ്ണവും ഉള്ള അപകടകാരിയായ മൂർഖൻ പാമ്പ്.ടൈൽസിനും മണ്ണിനും അടിയിൽ കൂടി സൂപ്പർതാരത്തെ പോലെ മൂർഖൻ പുറത്തുവരുന്ന കാഴ്ച്ച അവിടെ നിന്ന എല്ലാവരും ഭയത്തോടെയാണ് നോക്കിനിന്നത്.കാരണം ഇതിന്റെ കടികിട്ടിയാൽ അപ്പോൾ തന്നെ അപകടം ഉറപ്പ്.പത്തോളം തവണ മൂർഖൻ വാവയെ കടിക്കാൻ ശ്രമിച്ചു.രണ്ടുതവണ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. വാവ ഇതുവരെ പിടികൂടിയതിൽ വച്ച് ഏറ്റവും വലിയ മൂർഖൻ പാമ്പിനെ പിടികൂടുന്ന നെഞ്ചിടിപ്പിക്കുന്ന കാഴ്ച്ച,കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...