ജില്ലയിൽ ഇന്നലെ 397 പേർക്ക് കൊവിഡ്

Saturday 28 November 2020 1:59 AM IST

കൊച്ചി: ജില്ലയിൽ ഇന്നലെ 397 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. അഞ്ചു പേർ അന്യസംസ്ഥാനത്ത് നിന്നെത്തിയവരാണ്. 261 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. ഉറവിടമറിയാത്തവർ 127. നാല്

ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ഇന്നലെ 1748 പേരെ കൂടി വീടുകളിൽ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 1055 പേരെ പട്ടികയിൽ നിന്നും ഒഴിവാക്കി.

• ഇന്നലെ 476 പേർ രോഗ മുക്തി നേടി.

• നിരീക്ഷണത്തിലുള്ളവർ 26322

• വീടുകളിൽ 25283

• കെയർ സെന്റർ 30

• ഹോട്ടലുകൾ 1009

• കൊവിഡ് രോഗികൾ 8471