3966 കൊവിഡ് രോഗികൾ
Saturday 28 November 2020 12:02 AM IST
തിരുവനന്തപുരം :സംസ്ഥാനത്ത് ഇന്നലെ 3966 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 3348 പേർ സമ്പർക്ക രോഗികളാണ്.
488 പേരുടെ ഉറവിടം വ്യക്തമല്ല. 49 ആരോഗ്യ പ്രവർത്തകരും രോഗബാധിതരായി. 23 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിനിടെ 39,108 സാമ്പിളുകൾ പരിശോധിച്ചു. 10.14 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 4544 പേർ രോഗമുക്തരായി.
ആകെ രോഗികൾ 5,87,707
ചികിത്സയിലുള്ളവർ 63,885
രോഗമുക്തർ 5,21,522
ആകെ മരണം 2171