17ലിറ്റർ വിദേശ മദ്യവുമായി ഗൃഹനാഥൻ അറസ്റ്റിൽ

Saturday 28 November 2020 12:20 AM IST
അയ്യപ്പൻ

പുനലൂർ:വീടിന് സമീപത്ത് വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന 17ലിറ്റർ വിദേശമദ്യവുമായി ഗൃഹനാഥനെ തെന്മല പൊലീസ് അറസ്റ്റ് ചെയ്തു.ഒറ്റക്കൽ റെയിൽവേ സ്റ്റേഷന് സമീപത്തെ താമസക്കാരനായ അയ്യപ്പനെയാണ് അറസ്റ്റ് ചെയ്തത്. തെന്മല സി.ഐ എം.വിശ്വംഭരന്റെ നേതൃത്വത്തിലുളള പൊലിസ് വ്യാഴാഴ്ച രാത്രിയിൽ നടത്തിയ റെയ്ഡിലാണ് പ്രതിയെ പിടി കൂടിയത്. വീടിനോട് ചേർന്ന കാട്ടിൽ ഒളിപ്പിച്ചു വച്ചിരുന്ന ഒരു ലിറ്റർ വീതമുളള 17 കുപ്പി വിദേശ മദ്യവും കണ്ടെടുത്തു.ഇന്നലെ പുനലൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.