രവീന്ദ്രന്റെ ബിനാമി സ്ഥാപനങ്ങളെന്ന് സംശയം:വടകരയിൽ ഇ.ഡി റെയ്ഡ്
Saturday 28 November 2020 10:38 PM IST
കോഴിക്കോട്: മുഖ്യമന്ത്രിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്റെ ബിനാമി സ്ഥാപനങ്ങളെന്ന് അഭ്യൂഹം ഉയർന്ന വടകരയിലെ മൂന്ന് സ്ഥാപനങ്ങളിൽ എൻഫോഴ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ പരിശോധന നടത്തി.
പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് ഒരു വർഷം മുമ്പ് ആരംഭിച്ച ഒരു പ്രമുഖ റെഡിമെയ്ഡ് വസ്ത്ര സ്ഥാപനത്തിന്റെ ഷോറൂം ,വടകര ബീച്ചിടുത്ത് പ്രവർത്തിക്കുന്ന രണ്ട് ഇലക്ട്രോണിക്സ് കടകൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. ഉടമകളോട് സ്ഥാപനം തുടങ്ങാൻ മുടക്കിയ തുക, പണത്തിന്റെ ഉറവിടം എന്നിവ ചോദിച്ചറിഞ്ഞു. ഇതു സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ ഇ.ഡി നിർദ്ദേശിച്ചു.