ലൈഫ്മിഷൻ ക്രമക്കേട്; വാട്സാപ്പ് ചാറ്റുകൾ തേടി വിജിലൻസ് കോടതിയെ സമീപിച്ചു

Saturday 28 November 2020 10:00 AM IST

തിരുവനന്തപുരം: ലൈഫ്മിഷൻ ക്രമക്കേടുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിൽ പ്രതികളുടെ വാട്സാപ്പ് ചാറ്റുകൾ പരിശോധിക്കാനുള്ള നീക്കവുമായി വിജിലൻസ്. ശിവശങ്കർ,സ്വപ്ന സുരേഷ്,സന്ദീപ് തുടങ്ങിയവരുടെ ചാറ്റുകളാണ് പരിശോധിക്കുന്നത്. കേന്ദ്ര ഏജൻസികൾ ശേഖരിച്ച ചാറ്റുകളുടെ പകർപ്പ് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു.

കഴിഞ്ഞ ആഴ്ചയാണ് വിജിലൻസ് എൻഐഎ കോടതിയിൽ അപേക്ഷ നൽകിയത്.ലൈഫ് മിഷൻ അഴിമതിയിൽ തുടരന്വേഷണത്തിന് വാട്സാപ്പ് ചാറ്റുകൾ അനിവാര്യമാണെന്ന് വിജിലൻസ് കോടതിയെ അറിയിച്ചു.വാട്സാപ്പ് സന്ദേശങ്ങൾ ലഭിച്ചശേഷം മാത്രമേ അന്വേഷണം അടുത്ത ഘട്ടത്തിലേക്ക് കടക്കുകയുള്ളൂവെന്നാണ് സൂചന.