'എസ് എഫ് ഐ സ്ഥാനം വഹിച്ച ആളുകൾ ഇപ്പോൾ ബാംഗ്ലൂരിൽ ഇരുന്ന് വോട്ട് പിടിക്കുന്നുണ്ട്'; മാസ് മറുപടിയുമായി ശബരീനാഥൻ

Saturday 28 November 2020 12:10 PM IST

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയ കെ എസ് ശബരിനാഥൻ എം എൽ എയെ ട്രോളിയ സി പി എമ്മുകാരന് മാസ് മറുപടി കൊടുത്ത് എം എൽ എ. കൊല്ലം കോർപ്പറേഷനിൽ കടപ്പാക്കട വാർഡിൽ മത്സരിക്കുന്ന കെ എസ് യു ജില്ലാ സെക്രട്ടറി ആശാ കൃഷ്‌ണന് വേണ്ടി ശബരിനാഥ് പ്രചാരണത്തിന് ഇറങ്ങിയിരുന്നു.

ഈ ചിത്രം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്‌തപ്പോഴാണ് 'അറിയാഞ്ഞിട്ടാ നിങ്ങ കെ എസ് യുവിൽ ഏതാ സ്ഥാനം വഹിച്ചേ..' എന്ന് ചോദിച്ചൊരു സഖാവിന്റെ കമന്റ് എത്തിയത്. തൊട്ടുപിന്നാലെ എം എൽ എയുടെ മറുപടി എത്തി. 'എന്തായാലും എസ് എഫ് ഐ സ്ഥാനം വഹിച്ച ആളുകൾ ഇപ്പോൾ ബാംഗ്ലൂരിൽ ഇരുന്ന് വോട്ട് പിടിക്കുന്നുണ്ട്' എന്നായിരുന്നു ശബരിയുടെ വൈറലായ മറുപടി.

ബിനീഷ് കോടിയേരിയെ പരോക്ഷമായി പരിഹസിക്കുന്ന പോസ്റ്റ് ഇതിനോടകം സോഷ്യൽ മീഡിയയിലും കോൺഗ്രസിന്റെ വിവിധ ഗ്രൂപ്പുകളിലും തരംഗമായി മാറിയിട്ടുണ്ട്.