'സോറി എന്റെ ഗർഭം ഇങ്ങനെയല്ല.. ഇത് ആരുടെയോ വികൃതി'

Saturday 28 November 2020 1:33 PM IST

തന്റെ പേരിൽ‌ പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങൾക്ക് പിന്നാലെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കി ബാലചന്ദ്ര മേനോൻ. നരേന്ദ്ര മോദിയുടെയും ബാലചന്ദ്ര മേനോന്റേയും ചിത്രങ്ങൾ ചേർത്തുവച്ച് ബി ജെ പി അനുകൂല പോസ്റ്റുകൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ സജീവമായതിന് പിന്നാലെയാണ് വിശദീകരണവുമായി നടൻ രംഗത്തെത്തിയത്.

താൻ മനസാ വാചാ കർമ്മണാ അറിയാത്ത ഒരു കാര്യം തന്റെ തലയും വച്ച് ആൾക്കാർ വായിക്കുമ്പോൾ 'ഇപ്പോൾ ഇങ്ങനൊക്കെ പലതും നടക്കും' എന്ന മട്ടിൽ താൻ മൗനം പാലിക്കുന്നത് ഭൂഷണമല്ല എന്നെഴുതിയാണ് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പ് തുടങ്ങുന്നത്.

രാഷ്ട്രീയത്തിൽ സ്ഥായിയായ ശത്രുക്കളോ മിത്രങ്ങളോയില്ല എന്നാണു വയ്പ്പ്. അതുകൊണ്ടുതന്നെ സ്ഥിരമായ നിലപാടുകളില്ല.. രാഷ്ട്രീയത്തിലെ അഭിപ്രായങ്ങൾക്കും തീരുമാനങ്ങൾക്കും സ്ഥിരതയില്ല.. ഇതെല്ലാം 'കൂട്ടിവായിക്കുമ്പോൾ' താൻ രാഷ്ട്രീയത്തിൽ വരുമോ എന്ന ചോദ്യത്തിന് വരുമെന്നോ, വരില്ല എന്നോ ഇപ്പോൾ പറയാതിരിക്കുന്നതാണ് നല്ലതെന്നും ബാലചന്ദ്ര മേനോൻ പറയുന്നു.

ബാലചന്ദ്ര മേനോന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

കൺഗ്രാജുലേഷൻസ് !"
"നല്ല തീരുമാനം..."
"അൽപ്പം കൂടി നേരത്തേയാവാമായിരുന്നു ..."
"നിങ്ങളെപ്പോലുള്ളവർ പൊതുരംഗത്ത് വരണം ..
."അതിനിടയിൽ ഒരു വിമതശബ്ദം :
"വേണോ ആശാനേ ?"
"നമുക്ക് സിനിമയൊക്കെ പോരെ ?"
ഫോണിൽകൂടി സന്ദേശങ്ങളുടെ പ്രവാഹം .എനിക്കൊരു പിടിയും കിട്ടിയില്ല . പിന്നാണറിയുന്നത് എന്റെ പേരിൽ ഒരു വ്യാജ സന്ദേശം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുവെന്ന് ...
ഒന്നല്ല...പല ഡിസൈനുകൾ ...

ഞാൻ മനസ്സാ വാചാ കർമ്മണാ അറിയാത്ത ഒരു കാര്യം എന്റെ തലയും വെച്ച് ആൾക്കാർ വായിക്കുമ്പോൾ 'ഇപ്പോൾ ഇങ്ങനൊക്കെ പലതും നടക്കും' എന്ന മട്ടിൽ ഞാൻ മൗനം പാലിക്കുന്നത് ഭൂഷണമല്ല എന്ന് എനിക്ക് ബോധ്യമായി .എന്നാൽ 'രാഷ്ട്രീയമായി' നേരിടാനും 'നിയമപരമായി' യുദ്ധം ചെയ്യാനുമൊന്നും എനിക്ക് തോന്നിയില്ല . എന്നാൽ എന്റെ നിലപാട് എനിക്ക് വ്യക്തമാക്കുകയും വേണം . അങ്ങിനെയാണ് ഞാൻ ജഗതി ശ്രീകുമാറിന്റെ സഹായം തേടിയത് .ആ ചിത്രത്തിൻറെ സംവിധായകനായ രാജസേനനും നന്ദി ...എന്റെ മറുപടി കണ്ട് എന്നോട് പ്രതികരിച്ച ഏവർക്കും കൂപ്പുകൈ .(അങ്ങിനെ ഒന്നുണ്ടോ ഇപ്പോൾ?..,ആവോ !)പലരും ഭംഗ്യന്തരേണ ചോദിച്ച ഒരു ചോദ്യം :
"നിങ്ങൾ നയം വ്യക്തമാക്കണം...രാഷ്ട്രീയത്തിലേക്കുണ്ടോ?"

ഉത്തരം :
രാഷ്ട്രീയത്തിൽ സ്ഥായിയായ ശത്രുക്കളില്ല ...മിത്രങ്ങളുമില്ല എന്നാണു വെയ്പ്പ് .അതുകൊണ്ടുതന്നെ സ്ഥിരമായ നിലപാടുകളില്ല.. രാഷ്ട്രീയത്തിലെ അഭിപ്രായങ്ങൾക്കും തീരുമാനങ്ങൾക്കും സ്ഥിരതയില്ല.. ഇതെല്ലാം 'കൂട്ടിവായിക്കുമ്പോൾ' ഞാൻ രാഷ്ട്രീയത്തിൽ വരുമോ എന്ന ചോദ്യത്തിന് വരുമെന്നോ, വരില്ല , എന്നോ ഇപ്പോൾ പറയാതിരിക്കുന്നതാണ് നല്ലതെന്ന്....
എന്റെ രാഷ്ട്രീയമായ തീരുമാനം ...
that's ALL your honour !

"കൺഗ്രാജുലേഷൻസ് !"
"നല്ല തീരുമാനം..."
"അൽപ്പം കൂടി നേരത്തേയാവാമായിരുന്നു ..."
"നിങ്ങളെപ്പോലുള്ളവർ പൊതുരംഗത്ത് വരണം ..
....

Posted by Balachandra Menon on Friday, November 27, 2020