അച്ചടിച്ച ബാലറ്റ് പേപ്പറുകൾ കളക്ടർ ഏറ്റുവാങ്ങി

Sunday 29 November 2020 2:49 AM IST

തൃക്കാക്കര : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനായി അച്ചടിച്ച ആദ്യ സെറ്റ് ബാലറ്റ് പേപ്പറുകൾ എറണാകുളം ഗവ.പ്രസിൽ നിന്നും ജില്ലാ കളക്ടർ എസ്. സുഹാസ് ഏറ്റുവാങ്ങി. പള്ളുരുത്തി ബ്ലോക്ക്‌ പഞ്ചായത്തിലെ 13 ഡിവിഷനുകളിലേക്കുള്ള ബാലറ്റ് പേപ്പറുകളാണ് ആദ്യ ഘട്ടത്തിൽ അച്ചടി പൂർത്തിയാക്കി കളക്ടർക്ക് കൈമാറിയത്. പള്ളുരുത്തി ബ്ലോക്ക്‌ പഞ്ചായത്തിലെ 13 ഡിവിഷനുകളിൽ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിൽ ഉപയോഗിക്കാനുള്ള 555 ബാലറ്റ് പേപ്പറുകളും 1110ടെൻഡേർഡ് ബാലറ്റുകളും പോസ്റ്റൽ വോട്ടിനുള്ള 5550 ബാലറ്റുകളും അച്ചടി പൂർത്തിയാക്കി വിതരണം ചെയ്തു. അച്ചടിക്ക് മുമ്പുള്ള പരിശോധനകൾ പൂർത്തിയാക്കി ഗവ. പ്രസിലേക്ക് കൈമാറിയ ക്രമത്തിലാണ് അച്ചടി നടക്കുന്നത്. എറണാകുളം, തൃശൂർ ജില്ലകളിലെ ബാലറ്റ് പേപ്പറുകളാണ് എറണാകുളം പ്രസിൽ അച്ചടിക്കുന്നത്. തിരഞ്ഞെടുപ്പ് നിരീക്ഷകൻ സി. വി സാജൻ, പള്ളുരുത്തി ബ്ലോക്ക്‌ പഞ്ചായത്ത്‌ റിട്ടേണിംഗ് ഓഫീസർ എം. ആർ വൃന്ദ ദേവി തുടങ്ങിയവർ പങ്കെടുത്തു.