തെക്കൻ ജില്ലകളിൽ ഇന്നുമുതൽ ഒറ്റപ്പെട്ട മഴ

Saturday 28 November 2020 11:17 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ തെക്കൻ ജില്ലകളിൽ ഇന്നുമുതൽ ഒറ്റപ്പെട്ട മഴ ലഭിക്കും. തെക്ക് കിഴക്ക് ബംഗാൾ ഉൾക്കടലിനോടും ഇന്ത്യൻ മഹാ സമുദ്രത്തോടും ചേർന്നുള്ള ആൻഡമാൻ കടലിൽ ന്യൂനമർദം രൂപപ്പെട്ട പശ്ചാത്തലത്തിലാണിത്. ന്യൂനമർദ്ദം നാളെയോടെ ശക്തിപ്പെട്ട് തീവ്ര ന്യൂനമർദ്ദമായി മാറി തമിഴ്നാട് തീരത്തേക്ക് നീങ്ങുമെന്നാണ് വിലയിരുത്തൽ. കൂടാതെ 3ന് ബംഗാൾ ഉൾക്കടലിൽ മറ്റൊരു ന്യൂനമർദ്ദ സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ന്യൂനമർദ്ദത്തിന്റെ പശ്ചാത്തലത്തിൽ 1ന് തിരുവനന്തപുരം, കൊല്ലം, പത്തനംത്തിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം.