300 പായ്ക്കറ്റ് പാൻമസാലയുമായി രണ്ട് പേർ പിടിയിൽ

Sunday 29 November 2020 12:31 AM IST
പാൻമസാലയുമായി ആര്യങ്കാവ് എക്സൈസ് ചെക്ക് പോസ്റ്റിൽ പിടികൂടിയ പ്രതികൾ.

പുനലൂർ: തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് ചരക്ക് കയറ്റിയെത്തിയ ലോറിയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 300 പായ്ക്കറ്റ് പാൻമസാലയുമായി രണ്ട് പേരെ ആര്യങ്കാവിലെ എക്സൈസ് ചെക്ക് പോസ്റ്റിൽ പിടികൂടി. ചെങ്കോട്ട വല്ലം സ്വദേശികളായ രാമൻ(42) വിഘ്നേഷ് (38) എന്നിവരെയാണ് പിടി കൂടിയത് .മഞ്ഞൾ വേസ്റ്റാണ് എന്ന വ്യാജേന ചെക്ക്പോസ്റ്റിൽ എത്തിയ ലോറിയിൽ സംശയം തോന്നിയതിനെ തുടർന്ന് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് പാൻമസാല ശേഖരം കണ്ടെത്തിയത്. ആര്യങ്കാവ് എക്സൈസ് ചെക്ക് പോസ്റ്റ് ഇൻസ്‌പെക്ടർ സി.ബി. വിജയകുമാർ, അസിസ്റ്റന്റ് ഇൻസ്‌പെക്ടർ വിനോദ് ശിവറാം, പ്രവൻറ്റീവ് ഓഫീസർ ഷിഹാബുദീൻ, സിവിൽ എക്സൈസ് ഓഫീസർമാരായ വിനു, നന്ദകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പാൻമസാല പിടികൂടിയത്.