ബിഎസ്.സി നഴ്സിംഗ് മൂന്നാം അലോട്ട്മെന്റ്
തിരുവനന്തപുരം: ബിഎസ്.സി നഴ്സിംഗ് ആൻഡ് പാരാമെഡിക്കൽ മൂന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർക്ക് ഓൺലൈനായോ ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ ഡിസംബർ 2ന് വൈകിട്ട് 5 വരെ ഫീസടയ്ക്കാം. ഫീസ് അടയ്ക്കാത്തവർക്ക് അലോട്ട്മെന്റ് നഷ്ടപ്പെടും. ഫീസ് അടച്ചവർ അലോട്ട്മെന്റ് മെമ്മോയും അസൽ സർട്ടിഫിക്കറ്റുകളുമായി ഡിസംബർ 4നകം പ്രവേശനം നേടണം. കൂടുതൽ വിവരങ്ങൾക്ക് 04712560363, 364.
നിഷിൽ സൗജന്യ പരിശോധന
തിരുവനന്തപുരം: ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്പീച്ച് ആൻഡ് ഹിയറിംഗിൽ (നിഷ്) ഡിസംബർ 1 മുതൽ 4 വരെ കുട്ടികൾക്കും മുതിർന്നവർക്കും സൗജന്യ ശ്രവണ, ആശയവിനിമയ പരിശോധനകൾ നടത്തുന്നു. തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 9 മുതൽ വൈകിട്ട് 4 വരെ 0471 2944622/ 627 നമ്പരുകളിൽ ബന്ധപ്പെടാം.
ലൈഫ് സർട്ടിഫിക്കറ്റ്: ഫെബ്രു.28വരെ സമയം
ന്യൂഡൽഹി: ഇ.പി.എഫ്.ഒ പെൻഷൻ പദ്ധതിയിൽ അംഗങ്ങളാവർക്ക് ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ 2021 ഫെബ്രുവരി 28 വരെ സമയം അനുവദിച്ചു. നിലവിൽ ഈമാസം 30വരെ ആയിരുന്നു സമയം. കൊവിഡ് പരിഗണിച്ച് നീട്ടിയതാണ്. ഒരു വർഷമാണ് സർട്ടിഫിക്കറ്റിന്റെ കാലാവധി.
ഗസ്റ്റ് അദ്ധ്യാപക അഭിമുഖം 30ന്
തിരുവനന്തപുരം: തിരുവനന്തപുരം ശ്രീസ്വാതിതിരുനാൾ സർക്കാർ സംഗീത കോളേജിലെ വോക്കൽ വിഭാഗത്തിൽ രണ്ട് തസ്തികകളിലേക്ക് ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറുടെ ഗസ്റ്റ് ലക്ചറർ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് 30ന് രാവിലെ 11ന് അഭിമുഖം നടക്കും. വിദ്യാഭ്യാസ യോഗ്യതകൾ, മാർക്ക് ലിസ്റ്റുകൾ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകൾ, പാനൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് മുതലായവയുടെ അസലും പകർപ്പുകളും അഭിമുഖ സമയത്ത് ഹാജരാക്കണം.
കേരളയിൽ സീറ്റൊഴിവ്
തിരുവനന്തപുരം: കേരള സർവകലാശാലയുടെ കമ്പ്യൂട്ടർ സയൻസ് വകുപ്പിൽ പി.ജി. പ്രവേശനത്തിന് എം.എസ് സി കമ്പ്യൂട്ടർ സയൻസ്, എം.എസ് സി കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, എം.ടെക് കമ്പ്യൂട്ടർ സയൻസ് കോഴ്സുകൾക്ക് എസ്.സി/എസ്.ടി ക്വോട്ടയിൽ സീറ്റൊഴിവുണ്ട്. അസൽ സർട്ടിഫിക്കറ്റുകളുമായി 30 ന് രാവിലെ 10ന് കമ്പ്യൂട്ടർ സയൻസ് വകുപ്പിൽ ഹാജരാകണം.
എം.എസ്സി കമ്പ്യൂട്ടർ സയൻസ് പ്രവേശനം
കാലിക്കറ്റ് സർവകലാശാല കമ്പ്യൂട്ടർ സയൻസ് പഠന വകുപ്പിൽ ഒന്നാം സെമസ്റ്റർ എം.എസ്സി കമ്പ്യൂട്ടർ സയൻസിന് ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നടത്തുന്നു. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഇ.ടി.ബി, മുസ്ലിം വിഭാഗങ്ങൾ റാങ്ക് 60 മുതൽ 90 വരെയും ഒ.ബി.എച്ച് 56 മുതൽ 90 വരെയും ഇ.ഡബ്ല്യു.എസ് 200 വരെയും 30ന് രാവിലെ 11 മണിക്ക് അനുബന്ധ രേഖകൾ സഹിതം പഠനവകുപ്പ് ഓഫീസിൽ ഹാജരാകണം.
സ്പോട്ട് അഡ്മിഷൻ
തിരുവനന്തപുരം: തിരുവനന്തപുരം എൻജിനിയറിംഗ് കോളേജിൽ ഈവനിംഗ് ഡിഗ്രി കോഴ്സിൽ ബി.ടെക് ഈവനിംഗ് കോഴ്സുകളിൽ സിവിൽ എൻജിനിയറിംഗ്, മെക്കാനിക്കൽ എൻജിനിയറിംഗ്, ഇല്കട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിംഗ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിംഗ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ് എന്നീ വിഭാഗങ്ങളിൽ സീറ്റ് ഒഴിവുണ്ട്. യോഗ്യരായ വിദ്യാർത്ഥികൾ സ്പോട്ട് അഡ്മിഷന് എസ്.എസ്.എൽ.സി ബുക്ക്, ടി.സി, എൻ.ഒ.സി, ഡിപ്ലോമ സർട്ടിഫിക്കറ്റ്, മാർക്ക് ഷീറ്റ്, നിലവിലെ എംപ്ലോയ്മെന്റ് സർട്ടിഫിക്കറ്റ്, കാരക്ടർ ആൻഡ് കോണ്ടാക്ട് സർട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും പകർപ്പുകളുമായി നവംബർ 30ന് ഉച്ചക്ക് ഒന്നിന് തിരുവനന്തപുരം എൻജിനിയറിംഗ് കോളേജിൽ എത്തണം. ഫോൺ: 0471-2515508, 9447411568.
ഇന്റർവ്യൂ
തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഡിപ്ലോമ ഇൻ ജനറൽ നഴ്സിംഗ് ആൻഡ് മിഡ് വൈഫറി കോഴ്സിൽ പട്ടിക ജാതി, പട്ടിക വർഗ വിഭാഗത്തിൽപ്പെട്ടവർക്ക് പ്രവേശനത്തിനുള്ള ഇന്റർവ്യൂ ഡിസംബർ രണ്ടിന് രാവിലെ പത്ത് മുതൽ തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളേജ് കാമ്പസിലെ അലുംനി ഓഡിറ്റോറിയത്തിൽ (ഓൾഡ് ഓഡിറ്റോറിയം) നടത്തും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ (എസ്.എസ്.എൽ.സി, പ്ലസ് ടു, കമ്മ്യൂണിറ്റി, നേറ്റിവിറ്റി, സ്വഭാവം, ഫിസിക്കൽ ഫിറ്റ്നസ് മുതലായവ), റ്റി.സി എന്നിവ സഹിതം നേരിട്ടോ, പ്രോക്സി മുഖാന്തരമോ ഇന്റർവ്യൂവിന് ഹാജരാകണം. ഇന്റർവ്യൂവിൽ പങ്കെടുക്കാത്തവരെ പിന്നീട് സ്പോട്ട് അഡ്മിഷൻ ഉണ്ടെങ്കിലേ പരിഗണിക്കൂ. വിവരങ്ങൾ www.dme.kerala.gov.in വെബ്സൈറ്റിൽ.