സർക്കാരിന് വേണ്ടിയൊരു വോട്ട്

Sunday 29 November 2020 12:57 AM IST

സ്ഥാ​നാ​ർ​ത്ഥി​യാ​കാ​നു​ള്ള​ ​പ്രാ​യം​ ​തി​ക​ഞ്ഞ് ​ഏ​ഴു​ ​മാ​സം​ ​മാ​ത്രം​ ​പി​ന്നി​ട്ട​ ​കീ​ർ​ത്ത​ന​ ​കോ​ർ​പ​റേ​ഷ​ൻ​ ​മൂ​ന്നാം​ ​ഡി​വി​ഷ​നാ​യ​ ​പാ​ട്ടു​രാ​യ്ക്ക​ലി​ലെ​ ​എ​ൽ.​ഡി.​എ​ഫ് ​സ്ഥാ​നാ​ർ​ത്ഥി​യാ​ണ്. കോ​ർ​പ​റേ​ഷ​ൻ​ ​ഭ​രി​ച്ചി​രു​ന്ന​ ​എ​ൽ.​ഡി.​എ​ഫ് ​ഭ​ര​ണ​സ​മി​തി​ ​ന​ട​ത്തി​യ​ ​വി​ക​സ​ന​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കൊ​പ്പം​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രി​​​ന്റെ​ ​ജ​ന​ക്ഷേ​മ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും​ ​കൃ​ത്യ​മാ​യി​ ​അ​വ​ത​രി​പ്പി​ച്ചാ​ണ് ​വോ​ട്ട​ഭ്യ​ർ​ത്ഥ​ന.​ ​പ​ട്ടി​ക​ജാ​തി​ ​വ​നി​താ​ ​സം​വ​ര​ണ​ ​ഡി​വി​ഷ​നാ​യ​ ​പാ​ട്ടു​രാ​യ്ക്ക​ൽ​ ​നി​ല​വി​ൽ​ ​യു.​ഡി.​എ​ഫി​ന്റെ​ ​കൈ​വ​ശ​മാ​ണെ​ങ്കി​ലും​ ​ഇ​ത്ത​വ​ണ​ ​പി​ടി​ച്ചെ​ടു​ക്കാ​മെ​ന്ന​ ​ആ​ത്മ​വി​ശ്വാ​സം​ ​ഉ​ണ്ടെ​ന്ന് ​കീ​ർ​ത്ത​ന​ ​പ​റ​ഞ്ഞു. ചെ​റു​മു​ക്കി​ലെ​ ​അ​ങ്ക​ണ​വാ​ടി​യി​ലെ​ ​താ​ത്കാ​ലി​ക​ ​അ​ദ്ധ്യാ​പി​ക​യാണ് ​കീ​ർ​ത്ത​ന​ ​ ​. പ​രേ​ത​നാ​യ​ ​ഗ​ണ​പ​തി​യു​ടെ​യും​ ​സി.​ഡി.​എ​സ് ​അം​ഗം​ ​സു​മ​തി​യു​ടെ​യും​ ​മ​ക​ളാ​ണ് ​കീ​ർ​ത്ത​ന.​ ​സ​ഹോ​ദ​ര​ൻ​ ​കാ​ർ​ത്തി​ക് ​. സ​ഹോ​ദ​രി​ ​കീ​ർ​ത്തി​.