പ്രായക്കുറവ് ഗുണം ചെയ്യും

Sunday 29 November 2020 1:15 AM IST

ഇ​ളം​പ്രാ​യ​ത്തി​ന്റെ​ ​കാ​ര്യ​ത്തി​ൽ​ ​മു​ട​വ​ൻ​മു​ക​ൾ​ ​വാ​ർ​ഡി​ൽ​ ​മ​ത്സ​രി​ക്കു​ന്ന​ ​ആ​ര്യ​ ​രാ​ജേ​ന്ദ്ര​നെ​ ​തോല്പി​ക്കാ​ൻ​ ​തി​രു​വ​ന​ന്ത​പു​രം​ ​ന​ഗ​ര​സ​ഭ​ ​സ്ഥാ​നാ​ർ​ത്ഥി​ക​ളി​ൽ​ ​മ​റ്റൊ​രാ​ളി​ല്ല.​ 21​ ​തി​ക​ഞ്ഞി​​​ട്ട് ​പ​ത്തു​മാ​സ​മേ​ ​ആ​യി​​​ട്ടു​ള്ളൂ.​ യു.​ഡി.​എ​ഫ് ​സ്ഥാ​നാ​ർ​ത്ഥി​ ​ശ്രീ​ക​ല​യ്ക്ക് 41,​ ​എ​ൻ.​ഡി.​എ​ ​സ്ഥാ​നാ​ർ​ത്ഥി​ ​ശ​കു​ന്ത​ള​ദേ​വി​ക്ക് 52.​ ​കോ​ളേ​ജി​ലും​ ​പൊ​തു​ ​തി​ര​ഞ്ഞെ​ടു​പ്പി​ലും​ ​പ്ര​വ​ർ​ത്തി​ച്ച് ​പ​രി​ച​യ​മു​ള്ള​ ​ആ​ര്യ​ ​സ്ഥാ​നാ​ർ​ത്ഥി​യാ​യി​ ​ഇ​റ​ങ്ങി​യ​ത് ​യു​വ​ത്വ​ത്തി​ന്റെ​ ​പ്ര​സ​രി​പ്പു​മാ​യി.​ ​ ഓ​ടി​ ​ന​ട​ന്ന് ​വോ​ട്ട​ർ​മാ​രെ​ ​ക​ണ്ട് ​വോ​ട്ട് ​ഉ​റ​പ്പി​ക്കു​ന്ന​ ​തി​ര​ക്കി​ലാ​ണ്. മു​ട​വ​ൻ​മു​ക​ൾ​ ​നി​ല​നി​റു​ത്താ​ൻ​ ​സി.​പി.​എം​ ​ഇ​റ​ക്കി​യ​ ​തു​റു​പ്പാ​ണ് ​ആ​ര്യ.​ആ​ൾ​ ​സെ​യി​ന്റ്സ് ​കോ​ളേ​ജി​ലെ​ ​ബി​എ​സ്.​സി​ ​മാ​ത്‌​സ് ​വി​ദ്യാ​ർ​ത്ഥി​യാ​യ​ ​ആ​ര്യ​ ​എ​സ്.​എ​ഫ്.​െഎ​ ​സം​സ്ഥാ​ന​ ​ക​മ്മി​റ്റി​ ​അം​ഗം,​ ​സി.​പി.​എം​ ​കേ​ശ​വ​ദേ​വ് ​റോ​ഡ് ​ബ്രാ​ഞ്ച് ​ക​മ്മി​റ്റി​ ​അം​ഗം,​ ​ബാ​ല​ജ​ന​സം​ഘം​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​എ​ന്നീ​ ​നി​ല​ക​ളി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്നു.​ ​കാ​ർ​മ​ലി​ൽ​ ​പ​ഠി​ക്കു​മ്പോ​ൾ​ ​സം​സ്ഥാ​ന​ ​സ്കൂ​ൾ​ ​ക​ലോ​ത്സ​വ​ത്തി​ൽ​ ​ആ​ര്യ​ ​ഉ​ൾ​പ്പെ​ട്ട​ ​ബാ​ൻ​ഡ് ​മേ​ള​ ​സം​ഘ​ത്തി​ന് ​അ​ഞ്ചാം​ ​സ്ഥാ​ന​വും​ ​പ്ള​ ​ടു​വി​ന് ​കോ​ട്ട​ൻ​ഹി​ല്ലി​ൽ​ ​പ​ഠി​ക്കു​മ്പോ​ൾ​ ​നാ​ട​ക​ത്തി​ന് ​എ​ ​ഗ്രേ​ഡു​മു​ണ്ടാ​യി​രു​ന്നു.​ ​ഇ​ല​ക്ട്രീ​ഷ്യ​നാ​യ​ ​രാ​ജേ​ന്ദ്ര​ന്റെ​യും​ ​എ​ൽ.​െഎ.​സി​ ​ഏ​ജ​ന്റ് ​ശ്രീ​ല​ത​യു​ടെ​യും​ ​മ​ക​ളാ​ണ്.

'​'​മൂ​ത്ത​വ​രു​മാ​യു​ള്ള​ ​മ​ത്സ​ര​ത്തി​ന്റെ​ ​ത്രി​ല്ലി​ലാ​ണ് ​ഞാ​ൻ.​ ​പ്രാ​യ​ക്കു​റ​വ് ​എ​നി​ക്ക് ​ഗു​ണം​ ​ചെ​യ്യു​മെ​ന്നു​ ​ത​ന്നെ​യാ​ണ് ​പ്ര​തീ​ക്ഷ.​ ​വോ​ട്ട​ർ​മാ​രെ​ല്ലാം​ ​അ​നു​കൂ​ല​മാ​ണ്'​'​ ​ആ​ര്യാ​ ​രാ​ജേ​ന്ദ്ര​ൻ.