ഐസക്ക് വിജലൻസിനെ വിരട്ടുന്നു: സുരേന്ദ്രൻ
ആലപ്പുഴ: വിജിലൻസിനെ ഭീഷണിപ്പെടുത്തി ധനമന്ത്രി തോമസ് ഐസക് കെ.എസ്.എഫ്.ഇ ചിട്ടി കേസ് അട്ടിമറിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ആരോപിച്ചു.
കിഫ്ബിയിലും മസാല ബോണ്ടിലും നടന്ന അഴിമതികൾ പുറത്തുവരുമോ എന്ന ഭയമാണ് ഐസക്കിന്റെ വെപ്രാളത്തിന് കാരണം. അഴിമതികളുടെ കാര്യത്തിൽ മുഖ്യമന്ത്രിയും ധനമന്ത്രിയും പരസ്പരം മത്സരിക്കുന്നു. രണ്ട് പേരും അഴിമതിക്കാരും കേസുകൾ അട്ടിമറിക്കാൻ ശ്രമിക്കുന്നവരുമാണ്. ഒരാൾ കേന്ദ്ര ഏജൻസികളുടെ അന്വേഷണം അട്ടിമറിക്കുമ്പോൾ മറ്റേയാൾ വിജിലൻസിന്റെ അന്വേഷണമാണ് അട്ടിമറിക്കുന്നത്.
കേന്ദ്ര ഏജൻസികൾക്ക് വിവരം ചോർത്തി കൊടുക്കുന്നത് ഐസക്ക് ആണെന്നാണ് മുഖ്യമന്ത്രിയുടെ വിചാരം. മുഖ്യമന്ത്രി വിജിലൻസിനെ ഉപയോഗിച്ച് തന്നെ പിടികൂടുകയാണെന്ന് ഐസക്കും ധരിക്കുന്നു. സ്പ്രിംഗ്ളർ വിവാദം ചോർത്തിയത് ധനമന്ത്രിയാണെന്നാണ് സി.പി.എമ്മിലെ പലരും വിശ്വസിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.