കാസർകോട്ട് 86 പേർക്ക് കൊവിഡ്

Tuesday 01 December 2020 12:16 AM IST

കാസർകോട്: ജില്ലയിൽ തിങ്കളാഴ്ച 86 പേർക്ക് കൂടി കൊവിഡ് 19 പോസിറ്റീവായി. സമ്പർക്കത്തിലൂടെ 76 പേർക്കും വിദേശത്ത് നിന്നെത്തിയ 10 പേർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. 82 പേർക്ക് കൊവിഡ് നെഗറ്റീവായി.

21900 പേർക്കാണ് ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 1053 പേർ വിദേശത്ത് നിന്നെത്തിയവരും 824 പേർ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 20023 പേർക്ക് സമ്പർക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 20,580 പേർ രോഗമുക്തരായി. 1087 പേരാണ് ചികിത്സയിലുള്ളത്.

വീടുകളിൽ 7497 പേരും സ്ഥാപനങ്ങളിൽ 498 പേരുമുൾപ്പെടെ ജില്ലയിൽ ആകെ നിരീക്ഷണത്തിലുള്ളത് 7995 പേരാണ്. പുതിയതായി 369 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനൽ സർവ്വേ അടക്കം പുതിയതായി 165 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. 41 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്.