എ.ആർ ക്യാമ്പിൽ രഹസ്യയോഗം
Tuesday 01 December 2020 12:00 AM IST
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഫണ്ട് പിരിവിനും പോസ്റ്റൽ ബാലറ്ര് ശേഖരണത്തിനുമായി നന്ദാവനം എ.ആർ ക്യാമ്പിലെ പൊലീസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ഓഫീസിൽ സി.പി.എം അനുഭാവികളായ പൊലീസുകാരുടെ രഹസ്യയോഗം. ഇന്നലെ വൈകിട്ട് മൂന്നിന് ചേർന്ന യോഗത്തിൽ മൂന്ന് ബ്രാഞ്ചുകളിലെ 40 പൊലീസുകാർ പങ്കെടുത്തു. തിരഞ്ഞെടുപ്പ് ഫണ്ടായി 2000 രൂപ നൽകണമെന്നും നിർണായക തിരഞ്ഞെടുപ്പായതിനാൽ പരമാവധി പോസ്റ്റൽ ബാലറ്റ് ശേഖരിക്കണമെന്നും നിർദ്ദേശമുണ്ടായി. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് പൊലീസുകാർ യോഗം ചേർന്നത് റേഞ്ച് ഡി.ഐ.ജിയുടെ ഓഫീസിനു തൊട്ടടുത്തായാണ്.