കർഷക സമരം:പിന്തുണച്ച് ഇടത് പാർട്ടികൾ

Tuesday 01 December 2020 12:01 AM IST

ന്യൂഡൽഹി: കർഷകസമരത്തിന് അഞ്ച് ഇടതുപാർട്ടികൾ പൂർണ പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ചു. കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കണമെന്ന് ജനറൽ സെക്രട്ടറിമാരായ സീതാറാം യെച്ചൂരി (സി.പി.എം), ഡി.രാജ (സി.പി.ഐ), ദീപാങ്കർ ഭട്ടാചാര്യ (സി.പി.ഐ എം.എൽ-ലിബറേഷൻ), ദേബബ്രത ബിശ്വാസ് (ഫോർവേഡ് ബ്ലോക്ക്), മനോജ് ഭട്ടാചാര്യ (ആർ.എസ്.പി) എന്നിവർ സംയുക്ത പ്രസ്താവനയിൽ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. ഓരോ സ്ഥലത്തെയും സാഹചര്യത്തിനനുസരിച്ച് രാജ്യവ്യാപകമായി ഐക്യദാർഢ്യപരിപാടികൾ സംയുക്തമായി സംഘടിപ്പിക്കാൻ എല്ലാ ഘടകങ്ങളോടും ഇടതുപാർട്ടികൾ ആഹ്വാനം ചെയ്തു.