ഡിജിറ്റൽ പരസ്യത്തിന് അനുമതി

Tuesday 01 December 2020 12:03 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ബസുകളിൽ ഡിജിറ്റൽ പരസ്യം അനുവദിച്ചു. ഡ്രൈവർക്ക് അസൗകര്യമുണ്ടാകാത്ത വിധം ഡിജിറ്റൽ ബോർഡ് സ്ഥാപിക്കാം. ശബ്ദപരിധി 50 ഡെസിബെലിൽ കവിയരുത്. ഒരു മിനിട്ടിൽ 25 സെക്കൻഡ് പരസ്യം നൽകാം. ശേഷിക്കുന്ന സമയത്ത് സർക്കാർ അറിയിപ്പുകളും ഗതാഗത ബോധവത്കരണ സന്ദേശങ്ങളും നൽകണം. ജി.പി.എസുമായി ബന്ധിപ്പിച്ച് സ്റ്റോപ്പുകളുടെയും, റൂട്ടിന്റെയും വിവരവും പ്രദർശിപ്പിക്കാം. ഡിജിറ്റൽ പരസ്യപ്രദർശനത്തിന് ഒരുവർഷം 1500 രൂപ നൽകി പ്രത്യേകാനുമതി വാങ്ങണം.