159 വാർഡിലെ പ്രത്യേക സമ്മതിദായകരുടെ ലിസ്റ്റ് പൂർത്തീകരിക്കുന്നു
ചെങ്ങന്നൂർ: ചെങ്ങന്നൂർ താലൂക്കിലെ എട്ട് പഞ്ചായത്തിലെയും നഗരസഭയിലെ 27 വാർഡിലെയും മാന്നാറിലെയടക്കം 159 വാർഡിലെ പ്രത്യേക വിഭാഗം സമ്മതിദായകരുടെ പൂർണലിസ്റ്റുകൾ പൂർത്തീകരിക്കുന്നതായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. കൊവിഡ് പോസിറ്റീവായവരുടെയും ഹോം ക്വാറന്റൈനിൽ കഴിയുന്നവരുടെയും ലിസ്റ്റുകളാണ് തയാറാക്കിയിട്ടുള്ളത്. കൊവിഡ്‌നോഡൽ ഓഫീസർമാരായ ഡോ:സാബു സുഗതൻ ,ഡോ :ചിത്ര സാബു, ഹെൽത്ത് ഇൻസ്‌പെക്ടർ കെ.സുരേഷ് കുമാർ എന്നിവർക്കാണ് ചെങ്ങന്നൂരിലെ ചുമതല.
ക്വാറന്റെനിലായവർക്ക് പോസ്റ്റൽ ബാലറ്റിലും ബൂത്തിലും വോട്ട്
1 മുതൽ 7ന് വൈകിട്ട് 3 വരെ പോസിറ്റീവാകുകയോ ക്വാറന്റൈനിൽ ആകുകയോ ചെയ്യുന്നവർക്ക് പോസ്റ്റൽ ബാലറ്റിലും ബൂത്തിലും വോട്ട് ചെയ്യാം. ഇതിനായിയുള്ള സാക്ഷ്യപത്രം ജില്ലാ മെഡിക്കൽ ഓഫീസർ തയായാറാക്കും. തുടർന്ന് കളക്ടർക്ക് ലഭിക്കുന്ന സാക്ഷ്യപത്രം പാഞ്ചായത്തിന്റെ വാർഡ് തലത്തിലാണ് തയാറാക്കിവരിക. തുടർന്ന് ഇത് പരിശീലനം ലഭിച്ച സ്‌പെഷ്യൽ പോളിംഗ് ടീമിനെ ഏൽപ്പിക്കും. ഇവർ വീടുകളിൽ എത്തി പോസ്റ്റൽ ബാലറ്റിൽ പ്രത്യേക വിഭാഗത്തിൽ പെട്ടവരെക്കൊണ്ട് വോട്ടുകൾ ചെയ്യിപ്പിക്കും. ഇതിനായുള്ള നടപടികൾ തുടരുന്നു.