ബാറ്റയ്ക്ക് അധിപൻ ഇന്ത്യക്കാരൻ

Tuesday 01 December 2020 10:02 PM IST
സന്ദീപ് ഖത്താരിയ

സന്ദീപ് ഖത്താരിയ ബാറ്റ ഗ്ളോബൽ സി​.ഇ.ഒ

മുംബയ്: ഗ്ളോബൽ ബ്രാന്റുകളുടെ സാരഥ്യത്തിലേക്ക് ഒരു ഇന്ത്യക്കാരൻ കൂ‌ടി. ബാറ്റയുടെ ആഗോള ചെയർമാനായി സന്ദീപ് ഖത്താരിയ നിയമിതനായപ്പോൾ ഇന്ത്യയ്ക്ക് ഒരു അഭിമാന നാമം കൂടിയായി. ബാറ്റയുടെ ഗ്ളോബൽ സിഇഒ ആവുന്ന ആദ്യ ഇന്ത്യക്കാരനാണ് സന്ദീപ് ഖത്താരിയ.

ആഗോള ബ്രാന്റായ ബാറ്റ ഇന്ത്യക്കാരെ ചെരുപ്പും ഷൂസും അണിയിച്ചവരാണ്. 120 വർഷ തെ ചരി​ത്രം പേറുന്ന കമ്പനി​. ചെക്കോസ്ളോവോക്കിയയിൽ രൂപംകൊണ്ട ബാറ്റ പി​ന്നീട് സ്വിറ്റ്സർലന്റാക്കി​ ആസ്ഥാനം.

ബാറ്റയുടെ ഇന്ത്യയിലെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായിരുന്നു സന്ദീപ് ഖത്താരിയ. അഞ്ചു കൊല്ലം കാലാവധി പൂർത്തിയാക്കി വിരമിക്കുന്ന അലക്സിസ് നസാർഡിന്റെ കസേരയാണ് സന്ദീപി​നെ കാത്തി​രി​ക്കുന്നത്.

2017 ആഗസ്റ്റി​ൽ സന്ദീപ് ബാറ്റയിലെത്തിയ ശേഷം ബാറ്റ ഇന്ത്യയുടെ ലാഭം ഇരട്ടിയായി. മുമ്പ് വൊഡഫോണിന്റെ ചീഫ് കമേഴ്സ്യൽ ഓഫീസറായിരുന്നു ഇദ്ദേഹം. പ്രമുഖകമ്പനി​കളിൽ കാൽ നൂറ്റാണ്ടുകാലത്തെ അനുഭവ സമ്പത്തുമായാണ് സന്ദീപ് ബാറ്റയെ നയി​ക്കാനൊരുങ്ങുന്നത്. അതി​ൽ രണ്ട് പതി​റ്റാണ്ടും യൂണി​ലി​വറി​ലായി​രുന്നു.

സന്ദീപ് ഖത്താരി​യയ്ക്ക് പകരം പുതി​യ ബാറ്റ ഇന്ത്യ സി​.ഇ.ഒയെ നി​യോഗി​ച്ചി​ട്ടി​ല്ല. നി​ലവി​ലെ എം.ഡി​ രാജീവ് ഗോപാലകൃഷ്ണൻ തന്നെ തുടരും.

ബാറ്റ

1931മുൽ ബാറ്റ ഇന്ത്യയിലുണ്ട്. ഇപ്പോൾ 1,558 ഷോറൂമകളുടെ വി​പുലമായ ശൃംഖലയാണ് രാജത്തുള്ളത്. 70 രാജ്യങ്ങളിലായി 5,800 സ്റ്റോറുകളും. ലോകത്ത് അവർ ഒരു കൊല്ലം വിൽക്കുന്നത് 180 ദശലക്ഷം ജോഡി പാദരക്ഷകളാണ്. 22 രാജ്യങ്ങളി​ലെ ഫാക്ടറി​കളി​ലായി​

35,000 ഓളം ജീവനക്കാരുമുണ്ട്.

ഗ്ളോബർ കോർപ്പറേറ്റ് തലപ്പത്തെ പ്രമുഖ ഇന്ത്യക്കാർ

സുന്ദർ പിച്ചൈ (ഗൂഗി​ൾ), ലെ സത്യ നദല്ലെ (മൈക്രോസോഫ്റ്റ്), ശന്തനു നാരായണൻ (അഡോബി​), ലക്ഷ്മൺ നരസിംഹൻ (റെക്കിറ്റ് ബൻകിസർ), അജയ്‌പാൽ സിംഗ് ബംഗ (മാസ്റ്റർ കാർഡ്), അരവിന്ദ് കൃഷ്ണ (ഐബിഎം), രാജീവ് സൂരി​ (നോക്കി​യ)