മലബാർ ഗോൾഡി​ൽ ഫെയർ പ്രൈസ് പ്രോമിസ്

Tuesday 01 December 2020 10:04 PM IST

കോഴി​ക്കോട് : പത്ത് വാഗ്ദാനങ്ങൾക്കൊപ്പം മലബാർ ഗോൾഡ് & ഡയമണ്ട്‌സിൽ ഫെയർ പ്രൈസ് പ്രോമിസ്

കാമ്പെയ്‌ന് തുടക്കം കുറിച്ചു. ഇന്ത്യയൊട്ടുക്കുമുള്ള എല്ലാ ഷോറൂമുകളിലും ന്യായമായ പണിക്കൂലി ഉറപ്പ് നൽകുന്നതാണ് ഫെയർ പ്രൈസ് പ്രോമിസ്.

രാജ്യത്ത് എവിടെയും സ്വർണത്തിന് ഓരൊറ്റ മികച്ച റേറ്റ് ഉറപ്പ് നൽകുന്ന വൺ ഇന്ത്യ വൺ ഗോൾഡ് റേറ്റ് പദ്ധതിയുടെ തുടർച്ചയാണ് ഫെയർ പ്രൈസ് പ്രോമിസ്.

ന്യായമായ വിലനിർണയത്തിലൂടെ പണിക്കൂലി സുതാര്യമാക്കാനും നീതിപൂർവ്വമായ വില ഉറപ്പാക്കാനും ആണ് ഫെയർ പ്രൈസ് പ്രോമിസിലൂടെ ശ്രമിക്കുന്നത് എന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി അഹമ്മദ് അറിയിച്ചു.

ഇതൊരു സ്ഥിരം സംവിധാനമാണ്. മറ്റ് ജ്വല്ലറികൾക്ക് നൽകാൻ കഴിയാത്തതും മലബാർ ഗോൾഡ് തുടർന്നുവരുന്നതുമായ മൂല്യവർദ്ധിത സേവനങ്ങളുടെ തുടർച്ച കൂടി​യാണ് പുതി​യ പദ്ധതി​. ഇതി​ന് മി​കച്ച പ്രതി​കരണം ലഭി​ക്കുന്നുണ്ടെന്ന് മലബാർ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ (ഇന്ത്യ) ഒ. അഷർ പറഞ്ഞു.

ആഭരണങ്ങളുടെ പണിക്കൂലി, സ്റ്റോൺ വെയ്റ്റ്, സ്റ്റോൺ വില, സ്വർണ്ണത്തിന്റെ തൂക്കം എന്നിവ കൃത്യമായി രേഖപ്പെടുത്തിയ സുതാര്യമായ പ്രൈസ് ടാഗ്. ആഭരണങ്ങൾക്ക് ആജീവനാന്ത ഫ്രീ മെയ്ന്റനൻസ്, പഴയ സ്വർണം മാറ്റി വാങ്ങുമ്പോൾ 100% മൂല്യം, പരിശുദ്ധി സാക്ഷ്യപ്പെടുത്തുന്ന ഹാൾമാർക്കിംഗ്, 28 ലാബ് ടെസ്റ്റുകളിലൂടെ ഗുണനിലവാരം ഉറപ്പ് വരുത്തി സാക്ഷ്യപ്പെടുത്തിയ ഡയമണ്ട് ആഭരണങ്ങൾ, എല്ലാ ആഭരണങ്ങൾക്കും ബൈ-ബാക്ക് ഗ്യാരന്റി, ഒരു വർഷത്തെ സൗജന്യ ഇൻഷൂറൻസ്, പരിശുദ്ധി സ്വയം പരിശോധിച്ച് ബോധ്യപ്പെടാൻ ക്യാരറ്റ് അനലൈസർ എന്നീ സേവനങ്ങളും മലബാർ ഗോൾഡി​ൽ വർഷങ്ങളായി ലഭ്യമാണ്.

www.malabargoldanddiamonds.com എന്ന ഓൺലൈൻ വ്യാപാര പോർട്ടലിലൂടെയും മലബാറിൽ നി​ന്ന് ആഭരണങ്ങൾ വാങ്ങാനാകും.