അനിതാ സത്യനെ കുരുക്കാൻ കൗൺസിലിൽ കരുനീക്കം

Wednesday 02 December 2020 12:08 AM IST

കായികമന്ത്രിയുടെ ഓഫീസിനെ തെറ്റിദ്ധരിപ്പിക്കാൻ നീക്കം

തി​രു​വ​ന​ന്ത​പു​രം​ ​:​ ​മുൻ ​ഇ​ന്ത്യ​ൻ​ ​ഫു​ട്ബാ​ൾ​ ​ടീം​ ​ക്യാ​പ്ട​ൻ​ ​വി.​പി​ ​സ​ത്യ​ന്റെ​ ​വി​ധ​വ​ ​അ​നി​താ​ ​സ​ത്യ​ന് ​അ​ർ​ഹ​മാ​യ​ ​പ്രൊ​മോ​ഷ​ൻ​ ​വൈ​കി​പ്പി​ക്കാ​ൻ​ ​കൗ​ൺ​സി​ൽ​ ​ഭാ​ര​വാ​ഹി​ക​ൾ​ ​ക​ള്ള​ക്ക​ളി​ ​ന​ട​ത്തു​ന്ന​താ​യി​ ​ആ​രോ​പ​ണം.​ ​അ​ർ​ഹ​മാ​യ​ ​സ്ഥാ​ന​ക്ക​യ​റ്റ​ത്തി​നാ​യി​ ​ര​ണ്ടു​വ​ർ​ഷം​ ​മു​മ്പ് ​അ​നി​ത​ ​ന​ൽ​കി​യ​ ​അ​പേ​ക്ഷ​ ​കൗ​ൺ​സി​ൽ​ ​പൂ​ഴ്ത്തി​വ​ച്ച​ത് ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​കേ​ര​ള​കൗ​മു​ദി​യാ​ണ് ​പു​റ​ത്തു​കൊ​ണ്ടു​വ​ന്ന​ത്.​ഇ​തോ​ടെ​ ​അ​നി​ത​യ്ക്ക് ​പ്ര​മോ​ഷ​ൻ​ ​വൈ​കി​പ്പി​ക്കാ​നാ​യി​ ​ഫ​യ​ലി​ൽ​ ​ത​ട​സ​വാ​ദ​ങ്ങ​ൾ​ ​ഉ​ന്ന​യി​ച്ച് ​കു​രു​ക്കി​യി​ടാ​ൻ​ ​നീ​ക്കം​ ​തു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്. വാ​ർ​ത്ത​ ​വൈ​റ​ലാ​യ​തി​നെ​ത്തു​ട​ർ​ന്ന് ​റി​പ്പോ​ർ​ട്ട് ​ആ​വ​ശ്യ​പ്പെ​ട്ട​ ​കാ​യി​ക​മ​ന്ത്രി​യു​ടെ​ ​ഓ​ഫീ​സി​നെ​ ​തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​നു​ള്ള​ ​നീ​ക്ക​വും​ ​ന​ട​ന്നി​രു​ന്നു.​ ​അ​നി​ത​യു​ടേ​ത് ​ആ​ശ്രി​ത​നി​യ​മ​ന​മാ​ണെ​ന്നും​ ​സ​ർ​വീ​സ് ​ആ​നു​കൂ​ല്യ​ങ്ങ​ൾ​ ​ബാ​ധ​ക​മ​ല്ലെ​ന്നു​മു​ള്ള​ ​ന്യാ​യീ​ക​ര​ണമാണ്​ ​മു​തി​ർ​ന്ന​ ​കൗ​ൺ​സി​ൽ​ ​ഉ​ദ്യോ​ഗ​സ്ഥ​ൻ​ ​ന​ട​ത്തി​യ​തത്രേ. വി.​പി​ ​സ​ത്യ​ന്റെ​ ​മ​ര​ണ​ത്തെ​ത്തു​ട​ർ​ന്ന് 2007​ൽ​വി.​എ​സ് ​അ​ച്യു​താ​ന്ദ​ൻ​ ​മ​ന്ത്രി​സ​ഭ​ ​സ്പെ​ഷ്യ​ൽ​ ​ഓ​ർ​ഡ​ർ​ ​ന​ൽ​കി​യാ​ണ് ​അ​നി​ത​യ്ക്ക് ​ജോ​ലി​ ​ന​ൽ​കി​യ​ത്.​ ​ഇ​ത് ​ആ​ശ്രി​ത​നി​യ​മ​ന​മാ​യി​രു​ന്നി​ല്ല.​ ​ആ​ശ്രി​ത​ ​നി​യ​മ​നം​ ​ന​ൽ​കി​യാ​ൽ​പോ​ലും​ ​സ​ർ​വീ​സ് ​നി​യ​മ​ങ്ങ​ളെ​ല്ലാ​വ​ർ​ക്കും​ ​ഒ​രു​പോ​ലെ​ ​ബാ​ധ​ക​മാ​ണ് ​താ​നും.2017​ൽ​ ​അ​നി​ത​യ്ക്ക് ​ഹ​യ​ർ​ഗ്രേ​ഡ് ​ന​ൽ​കു​ന്ന​തി​ൽ​ ​കൗ​ൺ​സി​ലി​ന് ​ഈ​ ​സം​ശ​യ​മൊ​ന്നു​മു​ണ്ടാ​യി​രു​ന്നി​ല്ല​ ​എ​ന്ന​താ​ണ് ​മ​റ്റൊ​രു​ ​കൗ​തു​കം.​ ​അ​തു​കൊ​ണ്ടു​ത​ന്നെ​ ​ഇ​പ്പോ​ൾ​ ​മ​ന്ത്രി​യു​ടെ​ ​ഓ​ഫീ​സി​നെ​ ​തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​നാ​യി​ ​ച​ട്ട​ങ്ങ​ൾ​ ​നി​ര​ത്തു​ക​യാ​യി​രു​ന്നു​ ​എ​ന്ന് ​വ്യ​ക്തം.​ ​വി​ഷ​യ​ത്തി​ൽ​ ​ഉ​ട​ന​ടി​ ​വി​ശ​ദ​ ​റി​പ്പോ​ർ​ട്ട് ​സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ​മ​ന്ത്രി​യു​ടെ​ ​ഓ​ഫീ​സ് ​ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. അ​തേ​സ​മ​യം​ ​അ​നി​ത​യെ​ ​മാ​ത്ര​മ​ല്ല​ ​പ്ര​മോ​ഷ​ന് ​അ​ർ​ഹ​രാ​യ​ ​മ​റ്റ് ​ചി​ല​ ​ഉ​ദ്യോ​ഗ​സ്ഥ​രെ​ക്കൂ​ടി​ ​ദ്റോ​ഹി​ക്കാ​നാ​യാ​ണ് ​ഫ​യ​ലു​ക​ൾ​ ​പൂ​ഴ്ത്തു​ന്ന​തെ​ന്ന് ​ആ​രോ​പ​ണ​മു​ണ്ട്.​കൗ​ൺ​സി​ലി​ലെ​ ​മൂ​ടി​വ​ച്ചി​രു​ന്ന​ ​അ​ഴി​മ​തി​ക​ൾ​ ​അ​ടു​ത്തി​ടെ​ ​രേ​ഖ​ക​ൾ​ ​സ​ഹി​തം​ ​പു​റ​ത്തു​വ​ന്ന​തി​ൽ​ ​ചി​ല​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ​പ​ങ്കു​ണ്ടെ​ന്ന് ​ഭ​ര​ണ​സ​മി​തി​ ​ത​ല​പ്പ​ത്തു​ള്ള​വ​ർ​ ​സം​ശ​യി​ക്കു​ന്നു.​ ​ഇ​തി​നെ​ത്തു​ട​ർ​ന്ന് ​സ​ർ​വീ​സ് ​ച​ട്ട​ങ്ങ​ളോ​ ​കൊ​വി​ഡ് ​പ്രോ​ട്ടോ​ക്കോ​ളോ​ ​പാ​ലി​ക്കാ​തെ​ ​അ​ടു​ത്തി​ടെ​ ​ജീ​വ​ന​ക്കാ​രെ​ ​കൂ​ട്ട​ത്തോ​ടെ​ ​സ്ഥലംമാറ്റി​യി​രു​ന്നു.​ ​ഇ​തി​നെ​തി​രെ​ ​ഒ​രാ​ൾ​ ​കോ​ട​തി​യെ​ ​സ​മീ​പി​ച്ചി​രു​ന്നു.​കോ​ട​തി​ ​കേ​സെ​ടു​ക്കും​മു​മ്പേ​ ​അ​യാ​ളു​ടെ​ ​ട്രാ​ൻ​സ്ഫ​ർ​ ​റ​ദ്ദാ​ക്കി​ ​കൗ​ൺ​സി​ൽ​ ​ത​ടി​യൂ​രി.​ ​ഈ​ ​ചൊ​രു​ക്കി​ന്റെ​ ​പേ​രി​ലു​ള്ള​ ​പ​ക​പോ​ക്ക​ലാ​ണ് ​ഇ​പ്പോ​ൾ​ ​ന​ട​ക്കു​ന്ന​ ​പ്രൊ​മോ​ഷ​ൻ​ ​ത​ട​യി​ട​ലെ​ന്ന​ ​ആ​രോ​പ​ണം​ ​ശ​ക്ത​മാ​ണ്.