കൊവിഡ് വ്യാപനം കൂടുമോയെന്ന് ആശങ്ക: മന്ത്രി ശൈലജ
Wednesday 02 December 2020 12:37 AM IST
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കൊവിഡ് വ്യാപനം കൂടുമോ എന്ന ആശങ്കയുണ്ടെന്ന് മന്ത്രി കെ.കെ ശൈലജ. പ്രചാരണ ആവേശത്തിൽ ആളുകൾ കൊവിഡ് ജാഗ്രത മറന്നു പോകുന്നുണ്ടോ എന്ന ആശങ്കയുണ്ട്. വോട്ട് ചോദിച്ചിറങ്ങുന്നവർ മുൻകരുതൽ സ്വീകരിച്ചില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ട് പോകും. എല്ലാ പാർട്ടിക്കാരും ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങളനുസരിച്ച് പ്രവർത്തിക്കണമെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു.