പി.എസ്.സി അഭിമുഖം

Wednesday 02 December 2020 1:23 AM IST

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ലിമിറ്റഡിൽ ടെലഫോൺ (പി.എ.ബി.എക്സ്) ഓപ്പറേറ്റർ (കാറ്റഗറി നമ്പർ 192/2017) തസ്തികയിലേക്കുള്ള അഭിമുഖം 17 ന് രാവിലെ 9.30 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ നടക്കും. അറിയിപ്പ് ലഭിക്കാത്തവർ സി.ആർ. 1 വിഭാഗവുമായി ബന്ധപ്പെടണം (0471 2546385).

സർട്ടിഫിക്കറ്റ് പരിശോധന

കേരള വാട്ടർ അതോറിറ്റിയിൽ എൽ.ഡി. ക്ലാർക്ക് (തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പർ 413/17) തസ്തികയിലേക്ക് 11 ന് രാവിലെ 10.30 ന് തിരുവനന്തപുരത്തുള്ള ഉദ്യോഗാർത്ഥികൾക്ക് പി.എസ്.സി. ആസ്ഥാന ഓഫീസിലും മറ്റ് ജില്ലകളിലുള്ളവർക്ക് അതാത് ജില്ലാ ഓഫീസിലും സർട്ടിഫിക്കറ്റ് പരിശോധന നടത്തും. അറിയിപ്പ് ലഭിക്കാത്ത ഉദ്യോഗാർത്ഥികൾ ഇ.ആർ. 2 എ വിഭാഗവുമായി ബന്ധപ്പെടണം (0471 2546343).