ഇന്നലെ കൊവിഡ് 366

Thursday 03 December 2020 12:12 AM IST

കൊല്ലം: ജില്ലയിൽ ഇന്നലെ 366 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ രണ്ടുപേർ വിദേശത്ത് നിന്നും ഒരാൾ ഇതര സംസ്ഥാനത്ത് നിന്നും വന്നതാണ്. രണ്ടുപേർക്ക് കൊവിഡ് ബാധിച്ച ഉറവിടം വ്യക്തമല്ല. മൂന്ന് ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 393 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

കൊല്ലം തേവള്ളി സ്വദേശി ലീലഭായിയുടെ (58) മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇന്നലെ 390 പേർ രോഗമുക്തരായി. ഇതോടെ ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ ഉള്ളവരുടെ എണ്ണം 3,907 ആയി.