തന്ത്രങ്ങൾ പയറ്റി മുന്നണികൾ

Thursday 03 December 2020 12:36 AM IST

കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലേക്ക് നീങ്ങുമ്പോൾ പ്രചാരണത്തിന്റെ പതിവ് തന്ത്രങ്ങൾ മാറ്റി പരീക്ഷിക്കുകയാണ് മുന്നണികൾ. സർക്കാരിനെതിരെ ഉയരുന്ന വിവാദങ്ങൾ, അഴിമതി ആരോപണങ്ങൾ എന്നിവ പരമാവധി ചർച്ചയാക്കാൻ ബി.ജെ.പിയും യു.ഡി.എഫും പരിശ്രമിക്കുകയാണ്. ഇതിനെ മറികടക്കാൻ വികസനം മാത്രം ചർച്ചയാക്കുകയാണ് എൽ.ഡി.എഫ് പ്രവർത്തകർ. സംസ്ഥാന സർക്കാർ നടപ്പാക്കിയ വികസന പദ്ധതികൾ ജനങ്ങളിലേക്ക് എത്തിച്ചാൽ വോട്ടാകുമെന്നാണ് അവരുടെ പ്രതീക്ഷ. എൽ.ഡി.എഫ് പ്രചാരണങ്ങളെ മറികടക്കാൻ വിവാദങ്ങളെല്ലാം ജനങ്ങൾക്ക് മുമ്പിൽ ചർച്ചയാക്കാൻ പ്രതിപക്ഷ മുന്നണികൾ ശ്രമിക്കുന്നതോടെ തിരഞ്ഞെടുപ്പ് രംഗം ആവേശകരമാവുകയാണ്.