സഭാ പ്രിവിലേജസ് കമ്മിറ്റി

Thursday 03 December 2020 12:54 AM IST

ഒമ്പത് അംഗങ്ങളുള്ള സമിതി. സ്പീക്കറാണ് സമിതി രൂപീകരിക്കുന്നത്. ഭരണകക്ഷി അംഗങ്ങൾക്ക് ഭൂരിപക്ഷം. അംഗങ്ങളുടെയോ സഭയുടെയോ സഭാസമിതികളുടെയോ അവകാശലംഘനം സംബന്ധിച്ച് സമിതിക്ക് റഫർ ചെയ്യുന്ന പ്രശ്നങ്ങൾ, സ്പീക്കർ റഫർ ചെയ്യുന്നതിനനുസരിച്ച് അംഗങ്ങളുടെ സഭയ്ക്കകത്തും പുറത്തുമുള്ള പെരുമാറ്റത്തിലെ ധാർമ്മികവും സദാചാരപരവുമായ കാര്യങ്ങൾ എന്നിവയുടെ പരിശോധനയാണ് മുഖ്യ ചുമതല.

അംഗങ്ങൾ പെരുമാറ്റച്ചട്ടങ്ങൾ പാലിക്കുന്നുണ്ടോ എന്ന് വിലയിരുത്തുന്നതിനും നിയമസംഹിതയിൽ കാലാകാലങ്ങളിൽ ഭേദഗതികൾ വരുത്തുന്നതിനും അധികാരം. സ്പീക്കർ നിർദ്ദേശിക്കുന്നതനുസരിച്ച് പെരുമാറ്റച്ചട്ട ലംഘനം സംബന്ധിച്ച വിഷയങ്ങൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കണം.

സമിതിയിൽ

എ. പ്രദീപ്കുമാർ (ചെയർമാൻ- സി.പി.എം), അനൂപ് ജേക്കബ് (കേരള കോൺഗ്രസ്- ജേക്കബ്), ജോർജ് എം.തോമസ് (സി.പി.എം), ജോൺ ഫെർണാണ്ടസ് (സി.പി.എം- ആംഗ്ലോ ഇന്ത്യൻ നോമിനി), വി.കെ.സി. മമ്മത്കോയ (സി.പി.എം), മോൻസ് ജോസഫ് (കേരള കോൺഗ്രസ്- ജോസഫ്), ഡി.കെ.മുരളി (സി.പി.എം), വി.എസ്.ശിവകുമാർ (കോൺഗ്രസ്), ഇ.ടി. ടെയ്സൺ മാസ്റ്റർ (സി.പി.ഐ)