കേന്ദ്രം സുപ്രീംകോടതിയിൽ; ഹോമിയോ ഡോക്ടർമാക്കും കൊവിഡ് ചികിത്സ നിർദ്ദേശിക്കാം
Thursday 03 December 2020 1:29 AM IST
ന്യൂഡൽഹി : കൊവിഡ് ചികിത്സയ്ക്ക് ഹോമിയോ മരുന്നുകൾ നിർദ്ദേശിക്കാൻ ഹോമിയോ ഡോക്ടർമാർക്ക് അധികാരമുണ്ടെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ അറിയിച്ചു.ആയുഷ് ഡോക്ടമാർക്ക് കൊവിഡ് പ്രതിരോധ മരുന്നു നൽകാനാണ് അനുവാദമുള്ളതെന്നും കൊവിഡിന് മരുന്നു നൽകാനാവില്ലെന്നുമുള്ള കേരള ഹൈക്കോടതി നിർദ്ദേശത്തിനെതിരെ ഡോ. എ.കെ.ബി. സദ്ഭാവന മിഷൻ സ്കൂൾ ഒഫ് ഹോമിയോ ഫാർമസി സമർപ്പിച്ച ഹർജിയിലാണ് കേന്ദ്രത്തിന്റെ സത്യവാങ്‌മൂലം.