ഇന്നലെ കൊവിഡ് 6316
Thursday 03 December 2020 1:35 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 6316 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 5539 പേർക്ക് സമ്പർക്ക രോഗബാധയാണ്. 634 പേരുടെ ഉറവിടം വ്യക്തമല്ല. 5924 പേരുടെ ഫലം നെഗറ്റീവായി. 56,993 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.08 ആണ്. 28 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ആകെ മരണം 2298 ആയി. 3,09,280 പേർ നിരീക്ഷണത്തിലുണ്ട്.