48​ ​വി​ല്ലേ​ജു​ക​ളി​ൽ​ ​അ​തീ​വ​ജാ​ഗ്രത

Thursday 03 December 2020 2:54 AM IST

തി​രു​വ​ന​ന്ത​പു​രം​:​ ​ചു​ഴ​ലി​ക്കാ​റ്റി​ന്റെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ ​തെ​ക്ക​ൻ​മേ​ഖ​ല​യി​ലെ​ 48​ ​വി​ല്ലേ​ജു​ക​ളി​ൽ​ ​അ​തീ​വ​ജാ​ഗ്ര​ത​പ്ര​ഖ്യാ​പി​ച്ച് ​ജി​ല്ലാ​ ​ക​ള​ക്ട​ർ​ ​ഡോ.​ ​ന​വ്‌​ജ്യോ​ത് ​ഖോ​സ.​ ​റ​വ​ന്യൂ,​ ​പൊ​ലീ​സ്,​ ​ത​ദ്ദേ​ശ​ ​സ്വ​യം​ഭ​ര​ണ​ ​അ​ധി​കൃ​ത​ർ​ ​ഇ​ത​നു​സ​രി​ച്ചു​ള്ള​ ​മു​ൻ​ക​രു​ത​ലെ​ടു​ക്ക​ണം. ക​രിം​കു​ളം,​ ​കാ​ഞ്ഞി​രം​കു​ളം,​ ​അ​തി​യ​ന്നൂ​ർ,​ ​വെ​ങ്ങാ​നൂ​ർ,​ ​കു​ള​ത്തു​മ്മ​ൽ​ ​ക​ള്ളി​ക്കാ​ട്,​ ​ആ​ര്യ​നാ​ട്,​ ​വെ​ള്ള​നാ​ട്,​ ​ഉ​ഴ​മ​ല​യ്ക്ക​ൽ,​ ​തൊ​ളി​ക്കോ​ട്,​ ​കോ​ട്ടു​കാ​ൽ,​ ​പ​ള്ളി​ച്ച​ൽ,​ ​മ​ല​യി​ൻ​കീ​ഴ്,​ ​മാ​റ​ന​ല്ലൂ​ർ,​ ​ക​ല്ലി​യൂ​ർ,​ ​വി​ള​പ്പി​ൽ,​ ​വി​ള​വൂ​ർ​ക്ക​ൽ,​ ​കാ​രോ​ട്,​ ​പാ​റ​ശാ​ല,​ ​തി​രു​പു​റം,​ ​ചെ​ങ്ക​ൽ,​ ​കു​ള​ത്തൂ​ർ,​ ​കൊ​ല്ല​യി​ൽ,​ ​ആ​നാ​വൂ​ർ,​ ​പെ​രു​ങ്ക​ട​വി​ള,​ ​കീ​ഴാ​റൂ​ർ,​ ​ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം,​ ​വാ​ഴി​ച്ച​ൽ,​ ​അ​രു​വി​ക്ക​ര,​ ​ആ​നാ​ട്,​ ​പ​ന​വൂ​ർ,​ ​വെ​മ്പാ​യം,​ ​ക​രി​പ്പൂ​ർ,​ ​തെ​ന്നൂ​ർ,​ ​കു​രു​പ്പു​ഴ,​ ​കോ​ലി​യ​ക്കോ​ട്,​ ​പാ​ങ്ങോ​ട്,​ ​ക​ല്ല​റ,​ ​കോ​ട്ടു​കാ​ൽ,​ ​വെ​ള്ള​റ​ട,​ ​ക​ര​കു​ളം,​ ​പു​ല്ല​മ്പാ​റ,​ ​വാ​മ​ന​പു​രം,​ ​പെ​രു​മ്പ​ഴു​തൂ​ർ,​ ​വി​തു​ര,​ ​മ​ണ​ക്കാ​ട്,​ ​അ​മ്പൂ​രി,​ ​മ​ണ്ണൂ​ർ​ക്ക​ര​ ​വി​ല്ലേ​ജു​ക​ളാ​ണ് ​അ​പ​ക​ട​മേ​ഖ​ല​യി​ലു​ള്ള​ത്. ഇ​വി​ട​ങ്ങ​ളി​ൽ​ ​റ​വ​ന്യൂ​ ​വ​കു​പ്പി​ന്റെ​ ​പ്ര​ത്യേ​ക​ ​സം​ഘം​ ​നി​രീ​ക്ഷ​ണം​ ​തു​ട​ങ്ങി.​ ​ത​ഹ​സി​ൽ​ദാ​ർ​മാ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ജി​ല്ലാ​ത​ല​ത്തി​ൽ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​ഏ​കോ​പി​പ്പി​ക്കും.​ ​താ​ലൂ​ക്ക് ​അ​ടി​സ്ഥാ​ന​ത്തി​ൽ​ 24​ ​മ​ണി​ക്കൂ​ർ​ ​ക​ൺ​ട്രോ​ൾ​ ​റൂ​മു​ക​ളും​ ​തു​റ​ന്നി​ട്ടു​ണ്ട്.