10, 12 ക്ലാസ് പരീക്ഷകൾ സ്കൂളുകളിൽ തന്നെ : സി.ബി.എസ്.ഇ

Friday 04 December 2020 12:00 AM IST

ന്യൂഡൽഹി :10, 12 ക്ലാസുകളിലെ വാർഷിക പൊതുപരീക്ഷകളുടെ തീയതി തീരുമാനിച്ചിട്ടില്ലെങ്കിലും, പരീക്ഷകൾ ഓഫ്‌ലൈനായി സ്കൂളുകളിൽ തന്നെ നടത്തുമെന്ന് സി.ബി.എസ്.ഇ വ്യക്തമാക്കി.

സി.ബി.എസ്.ഇ പരീക്ഷകൾ ഓൺലൈനായി നടക്കാൻ സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ബോർഡിന്റെ ഔദ്യോഗിക പ്രസ്താവന. പ്രാക്ടിക്കൽ പരീക്ഷകളെഴുതാൻ സാധിക്കാത്ത വിദ്യാർഥികൾക്കായി ബദൽ മാർഗങ്ങൾ കണ്ടെത്തുമെന്നും പരീക്ഷാതീയതി, നടത്തിപ്പ് എന്നിവയെ സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണെന്നും ബോർഡ് വ്യക്തമാക്കി.

സി.ബി.എസ്.ഇ, നീറ്റ്, ജെ.ഇ.ഇ പരീക്ഷകളെ സംബന്ധിച്ച് അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർഥികൾ എന്നിവർക്കുള്ള ആശങ്കകൾ പങ്കുവയ്ക്കാൻ ഡിസംബർ പത്തിന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാൽ തൽസമ വെബിനാർ സംഘടിപ്പിക്കും. പരീക്ഷാതീയതി, സിലബസ് എന്നിവ സംബന്ധിച്ച ചോദ്യങ്ങൾക്ക് വെബിനാറിൽ മറുപടി ലഭിച്ചേക്കും.