സംസ്ഥാനത്ത് ഇന്നലെ കൊവിഡ് രോഗികൾ 5376
Friday 04 December 2020 12:54 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 5376 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 4724 പേർക്ക് സമ്പർക്ക രോഗ ബാധ. 527പേരുടെ ഉറവിടം വ്യക്തമല്ല. 44 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. 60,476 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.89 ആണ്. 31 മരണങ്ങൾ സ്ഥിരീകരിച്ചു. 5590 പേരുടെ ഫലം നെഗറ്റീവായി. 61,209 പേർ ചികിത്സയിലുണ്ട്.