ഇന്ത്യൻ വംശജ ഗീതാഞ്ജലി ടൈം കിഡ് ഒഫ് ദ ഇയർ

Saturday 05 December 2020 12:00 AM IST

വാ​ഷിം​ഗ്ട​ൺ​:​ ​ഇ​ന്ത്യ​ൻ​ ​വം​ശ​ജ​യും​ 15​കാ​രി​യു​മാ​യ​ ​ഗീ​താ​ഞ്ജ​ലി​ ​റാ​വു​വി​ന് ​ടൈം​ ​മാ​സി​ക​യു​ടെ​ ​ആ​ദ്യ​ ​കി​ഡ് ​ഒ​ഫ് ​ദ ​ഇ​യ​ർ​ ​ബ​ഹു​മ​തി.​ ​ആ​ധു​നി​ക​ജീ​വി​ത​ത്തി​ൽ​ ​നാം​ ​അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​ ​വി​വി​ധ​ ​പ്ര​ശ്‌​ന​ങ്ങ​ളെ​ ​ശാ​സ്ത്ര​വും​ ​സാ​ങ്കേ​തി​ക​വി​ദ്യ​യും​ ​ഉ​പ​യോ​ഗി​ച്ച് ​പ​രി​ഹ​രി​ക്കാ​മെ​ന്ന് ​തെ​ളി​യി​ച്ച​തി​നാ​ണ് ​പു​ര​സ്കാ​രം.​ ​മ​ലി​ന​ജ​ലം​ ​ശു​ദ്ധീ​ക​രി​ക്കാ​നും​ ​സൈ​ബ​ർ​ ​ആ​ക്ര​മ​ണ​ത്തി​ൽ​ ​നി​ന്ന് ​ര​ക്ഷ​പ്പെ​ടാ​നും​ ​മ​യ​ക്കു​മ​രു​ന്നി​ൽ​ ​നി​ന്ന് ​മോ​ച​നം​ ​നേ​ടാ​നും​ ​തു​ട​ങ്ങി​ ​പ​ല​ ​പ്ര​ശ്‌​ന​ങ്ങ​ൾ​ക്കും​ ​ഈ​ ​കൊ​ച്ചു​മി​ടു​ക്കി​ ​ത​ന്റേ​താ​യ​ ​പ​രി​ഹാ​ര​മാ​ർ​ഗം​ ​ക​ണ്ടെ​ത്തി.
അ​യ്യാ​യി​രം​ ​പേ​രി​ൽ​ ​നി​ന്നാ​ണ് ​ഇ​ന്ത്യ​ൻ​ ​-​ ​അ​മേ​രി​ക്ക​നാ​യ​ ​ഗീ​താ​ഞ്ജ​ലി​ ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.​ ​ടൈ​മി​ന് ​വേ​ണ്ടി​ ​ഹോ​ളി​വു​ഡ് ​ന​ടി​ ​ആ​ഞ്ജ​ലീ​ന​ ​ജോ​ളി​യാ​ണ് ​ഗീ​താ​ഞ്ജ​ലി​യു​മാ​യി​ ​പ്ര​ത്യേ​ക​ ​അ​ഭി​മു​ഖം​ ​ന​ട​ത്തി​യ​ത്.
ഗീ​താ​ഞ്ജ​ലി​യാ​ണ് ​ടൈ​മി​ന്റെ​ ​പു​തി​യ​ ​പ​തി​പ്പി​ലെ​ ​ക​വ​ർ​ ​ഫോ​ട്ടോ.​ ​ആ​ഞ്ജ​ലീ​ന​യു​മാ​യു​ള്ള​ ​അ​ഭി​മു​ഖ​വും​ ​പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.
ലോ​കം​ ​അ​തി​നെ​ ​രൂ​പ​പ്പെ​ടു​ത്തു​ന്ന​വ​ർ​ക്കു​ള്ള​താ​ണെ​ന്ന് ​ഗീ​ത​ഞ്ജ​ലി​യെ​ ​വി​ജ​യി​യാ​യി​ ​പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ട് ​ടൈം​ ​വ്യ​ക്ത​മാ​ക്കി.​ ​ലോ​ക​ത്തി​ലെ​ ​പ്ര​ശ്‌​ന​ങ്ങ​ൾ​ ​പ​രി​ഹ​രി​ക്കു​ന്ന​തി​ന് ​കൂ​ടു​ത​ൽ​ ​ആ​ശ​യ​ങ്ങ​ൾ​ ​സ്വ​പ്നം​ ​കാ​ണാ​ൻ​ ​മ​റ്റു​ള്ള​വ​രെ​ ​പ്ര​ചോ​ദി​പ്പി​ക്കാ​ൻ​ ​ഈ​ ​നേ​ട്ട​ത്തി​ന് ​സാ​ധി​ക്കു​മെ​ന്നാ​ണ് ​ക​രു​തു​ന്ന​തെ​ന്ന് ​ഗീ​താ​ഞ്ജ​ലി​ ​പ്ര​തി​ക​രി​ച്ചു.