45,000 കടന്ന് സെൻസെക്‌സ്
Saturday 05 December 2020 3:54 AM IST
കൊച്ചി: റിസർവ് ബാങ്ക് ഇന്ത്യയുടെ ജി.ഡി.പി വളർച്ചാ പ്രതീക്ഷ ഉയർത്തിയതിന്റെ കരുത്തിൽ ഓഹരി സൂചികകൾ പുതിയ ഉയരം തൊട്ടു. സെൻസെക്‌സ് 446 പോയിന്റുയർന്ന് 45,080ലും 124 പോയിന്റ് നേട്ടവുമായി നിഫ്‌റ്റി 13,258ലുമാണ് വ്യാപാരാന്ത്യമുള്ളത്. സെൻസെക്‌സ് ചരിത്രത്തിൽ ആദ്യമായാണ് 45,000 കടക്കുന്നത്.
ബാങ്കിംഗ്, ഫിനാൻഷ്യൽ, എഫ്.എം.സി.ജി ഓഹരികളാണ് സെൻസെക്‌സിന്റെ കുതിപ്പിന് വളമിട്ടത്. ഐ.സി.ഐ.സി.ഐ ബാങ്ക്, ഭാരതി എയർടെൽ, സൺ ഫാർമ, ഹിന്ദുസ്ഥാൻ യൂണിലിവർ, എസ്.ബി.ഐ., എൽ ആൻഡ് ടി എന്നിവ നേട്ടത്തിന് നേതൃത്വം നൽകി.