ജോയ് ആലുക്കാസിൽ 'ഗ്ളിറ്റർ ഒഫ് ഇന്ത്യ"

Saturday 05 December 2020 3:54 AM IST

 ഡയമണ്ട്, അൺകട്ട് ഡയമണ്ട്, പ്രഷ്യസ് സ്‌റ്റോൺ ജുവലറികളുടെ പ്രദർശനം

കൊച്ചി: ഡയമണ്ട്, അൺകട്ട് ഡയമണ്ട്, പ്രഷ്യസ് സ്‌റ്റോണുകൾ എന്നിവയുടെ ആകർഷക കളക്ഷനുകളോടെ 'ഗ്ളിറ്റർ ഒഫ് ഇന്ത്യ" എക്‌സിബിഷനുമായി പ്രമുഖ ജുവലറി ഗ്രൂപ്പായ ജോയ് ആലുക്കാസ്. ബ്രൈഡൽ ജുവലറിയിൽ ശ്രദ്ധകേന്ദ്രീകരിച്ച് ഏറ്റവും പുതിയ ഡിസൈൻ ട്രെൻഡുകൾ പരിചയപ്പെടുത്തുന്നതാണ് ഷോറൂമുകളിൽ ഒരുക്കിയിട്ടുള്ള പ്രദർശനം.

എക്‌സിബിഷനിൽ നിന്ന് പർച്ചേസ് ചെയ്യുന്നവർക്ക് സമ്മാനമായി സ്വർണനാണയങ്ങൾ നേടാം. അണിയുന്നവരുടെ താത്പര്യത്തിന് ഇണങ്ങിയ കണ്ടംപററി ഡിസൈനുകളും എക്‌സിബിഷന്റെ മികവാണ്. ബ്രൈഡൽ വെയർ മുതൽ ഡെയ്‌ലി വെയർ വരെ ഏറ്റവും വലിയ കളക്ഷനുകളാണ് ബഡ്‌ജറ്റ് നിരക്കിൽ അണിനിരത്തിയിട്ടുള്ളത്.

50,000 രൂപ മുതൽക്കുള്ള ഡയമണ്ട്, അൺകട്ട് ഡയമണ്ട് പർച്ചേസിനൊപ്പം 500 മി.ഗ്രാം ഗോൾഡ് കോയിനും 50,000 രൂപ മുതൽക്കുള്ള പ്രഷ്യസ് സ്‌റ്റോൺ ജുവലറി പർച്ചേസിനൊപ്പം 200 മി.ഗ്രാം ഗോൾഡ് കോയിനുമാണ് സമ്മാനം.

ട്രെഡിഷണൽ, ട്രെൻഡ് മോഡേൺ രൂപകല്‌പനകളിലുള്ള ബ്രൈഡൽ ആഭരണങ്ങളുടെ എക്‌സ്‌ക്ളുസീവ് ശേഖരവും പ്രദർശനത്തിലുണ്ട്. പ്രീ-ബുക്കിംഗ് സൗകര്യം, ആഭരണങ്ങൾക്ക് ഒരുവർഷ സൗജന്യ ഇൻഷ്വറൻസ്, ആജീവനാന്ത സൗജന്യ മെയിന്റനൻസ് എന്നിവയും ലഭ്യമാണ്.