ഇന്നലെ കൊവിഡ് 5718 പേർക്ക്

Saturday 05 December 2020 11:21 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 5718 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 57,456 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.95 ആണ്. 29 മരണങ്ങളും സ്ഥിരീകരിച്ചു. ആകെ മരണം 2358 ആയി. 4991 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 572 പേരുടെ ഉറവിടം വ്യക്തമല്ല. 60 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. 5496 പേരുടെ ഫലം നെഗറ്റീവായി. 61,401 പേരാണ് ചികിത്സയിലുള്ളത്. 3,14,029 പേർ നിരീക്ഷണത്തിലുമുണ്ട്.