വിശ്വാസികളെ തടയില്ലെന്ന് ഓർത്തഡോക്സ് സഭ
Saturday 05 December 2020 1:27 AM IST
കോലഞ്ചേരി: മലങ്കര സഭയുടെ പള്ളികളിൽ ആരാധനയ്ക്കെത്തുന്ന ഒരാളെയും തടയില്ലെന്ന് ഓർത്തഡോക്‌സ് സഭാ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ വ്യക്തമാക്കി. നഷ്ടമായ പള്ളികളിൽ ആരാധനക്കായി ഈ മാസം 13 ന് പ്രവേശിക്കുമെന്ന യാക്കോബായ സഭയുടെ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിശ്വാസികളെ സഭ സ്വാഗതം ചെയ്യും. അതിന്റെ പേരിൽ പ്രശ്‌നങ്ങളുണ്ടാക്കിയാൽ നിയമപരമായി നേരിടും. എല്ലാ ബന്ധവും വിച്ഛേദിച്ചുവെന്ന് പ്രഖ്യാപിച്ച ശേഷം പള്ളിയിലെത്തുന്നതിലെ അനൗചിത്യം യാക്കോബായ വിഭാഗം വിശദീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.