നഷ്ടമായത് ജ്യേഷ്ഠ സഹോദരനെ:തുഷാർ
Friday 04 December 2020 11:38 PM IST
ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം മുൻ ദേവസ്വം സെക്രട്ടറി കാവിയാട് മാധവൻകുട്ടിയുടെ നിര്യാണത്തോടെ തനിക്ക് നഷ്ടമായത് ജ്യേഷ്ഠ സഹോദരനെയാണെന്ന് യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.
ശിവഗിരി മഠവുമായും ശാശ്വതികാനന്ദ സ്വാമിയുമായും ആത്മബന്ധം പുലർത്തിയിരുന്ന അദ്ദേഹം ശിവഗിരി ആക്ഷൻ കൗൺസിൽ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പൊലീസിന്റെ ക്രൂരമർദ്ദനം ഏറ്റുവാങ്ങി.നെടുമങ്ങാട് യൂണിയന്റെ പ്രസിഡന്റായി ദീർഘകാലം പ്രവർത്തിച്ച അദ്ദേഹം യൂണിയനെ പുരോഗതിയിലേക്ക് നയിച്ചു. കാവിയാടിന്റെ നിര്യാണം എസ്.എൻ.ഡി.പി യോഗത്തിന് നികത്താനാവാത്ത നഷ്ടമാണെന്നും തുഷാർ പറഞ്ഞു.