ജമാ അത്തിനെ യു.ഡി.എഫ് സ്വതന്ത്ര വേഷം കെട്ടിക്കുന്നു: ഐസക്

Friday 04 December 2020 11:40 PM IST

തിരുവനന്തപുരം: ജമാഅത്ത് ഇസ്ലാമിയുടെ രാഷ്ട്രീയ രൂപമായ വെൽഫയർ പാർട്ടി പ്രവർത്തകരെ സ്വതന്ത്രവേഷത്തിൽ തങ്ങളുടെ സ്ഥാനാർത്ഥികളായി യു.ഡി.എഫ് അവതരിപ്പിക്കുകയാണെന്ന് ധനമന്ത്രി തോമസ് ഐസക് ആരോപിച്ചു. വെൽഫയർ പാർട്ടിയുമായി പ്രാദേശിക ധാരണയുണ്ടെന്ന് കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള യു.ഡി.എഫ് നേതാക്കൾ പരസ്യമായി സമ്മതിച്ചിട്ടുണ്ടെന്നും അദ്ദേഹം എഫ്.ബി കുറിപ്പിൽ പറഞ്ഞു.പാർലമെന്ററി ജനാധിപത്യം തങ്ങൾ അംഗീകരിക്കുന്നില്ലെന്നും ഇസ്ലാമിക ഭരണവ്യവസ്ഥയുടെ സംസ്ഥാപനമാണ് ലക്ഷ്യമെന്നും ജമാഅത്തെ ഇസ്‌ലാമിയുടെ സ്ഥാപകനേതാവായ മൗലാന മൗദൂദി വ്യക്തമാക്കിയിട്ടുണ്ട്. ''നമ്മുടെ നാട് അംഗീകരിച്ച രാഷ്ട്രീയ വ്യവസ്ഥയിൽ നിയമനിർമാണത്തിന്റെ പരമാധികാരം ജനങ്ങൾക്കാണ്. അതിനാൽ ഇവിടെ നിലനിൽക്കുന്ന വ്യവസ്ഥ അനിസ്ലാമികമാണ്' എന്നാണ് ജമാഅത്തെ ഇസ്‌ലാമി ജനറൽ സെക്രട്ടറി 2006ൽ എഴുതിയ ലേഖനത്തിൽ വാദിക്കുന്നത്. ഈ ആശയത്തെ യു.ഡി.എഫ് അംഗീകരിക്കുന്നുണ്ടോ എന്നാണ് ചോദ്യമെന്നും തോമസ് ഐസക് പറഞ്ഞു.