ബുറേവി​യെ ഒ​തു​ക്കി​യ​ത് ​ക​ട​ലി​ലെ​ ​മ​ർ​ദ്ദ​വ്യ​തി​യാ​നം

Friday 04 December 2020 11:50 PM IST

തി​രുവനന്തപുരം : ബം​ഗാ​ൾ​ ​ഉ​ൾ​ക്ക​ട​ലി​ൽ​ ​ന​വം​ബ​ർ​ 28​ ​ന് ​രൂ​പ​മെ​ടു​ത്ത​ ​ബു​റേ​വി​ ​ല​ങ്ക​ൻ​ ​തീ​രം​ ​ക​ട​ന്ന് ​ത​മി​ഴ്നാ​ട്ടി​ന​ടു​ത്തു​ള്ള​ ​മാ​ന്നാ​ർ​ ​ക​ട​ലി​ലി​ടു​ക്കി​ലെ​ത്താ​ൻ​ ​ഒ​രാ​ഴ്ച​യി​ലേ​റെ​ ​എ​ടു​ത്തു.​ 2017​ ​ൽ​ ​ഇ​തേ​ ​സ്ഥ​ല​ത്ത് ​ന​വം​ബ​ർ​ 29​ന് ​രൂ​പ​മെ​ടു​ത്ത​ ​ഒാ​ഖി​ ​ചു​ഴ​ലി​ക്കാ​റ്റ് ​കേ​ര​ള​തീ​ര​ത്ത് ​എ​ത്തി​യ​ത് 24​മ​ണി​ക്കൂ​റി​ലാ​ണ്.​ ​ഇൗ​ ​വേ​ഗ​ത​ക്കു​റ​വാ​ണ് ​ബു​റേ​വി​യെ​ ​ദു​ർ​ബ​ല​മാ​ക്കി​യ​തെ​ന്ന് ​കൊ​ച്ചി​സ​ർ​വ്വ​ക​ലാ​ശാ​ല​യി​ലെ​ ​കാ​ലാ​വ​സ്ഥാ​ ​വി​ദ​ഗ്ദ്ധ​ൻ​ ​ഡോ.​ ​അ​ഭി​ലാ​ഷ് ​പ​റ​യു​ന്നു.​ ​ശ്രീ​ല​ങ്ക​യി​ലെ​ ​ട്രി​ങ്കോ​മാ​ലി​ ​ജി​ല്ല​യി​ൽ​ ​ആ​ദ്യം​ ​ക​ര​തൊ​ട്ട​ ​ബു​റേ​വി​ക്ക് ​അ​വി​ടെ​ ​വേ​ഗ​ത​ ​ന​ഷ്ട​മാ​യി.​പി​ന്നീ​ട് ​ല​ങ്ക​യു​ടെ​ ​കി​ഴ​ക്ക​ൻ​ ​തീ​രം​ ​താ​ണ്ടി​ ​വ​ട​ക്കോ​ട്ട് ​നീ​ങ്ങി​യ​ ​ബു​റേ​വി​ക്ക് ​ബം​ഗാ​ൾ​ ​ഉ​ൾ​ക്ക​ട​ലി​ൽ​ ​നി​ന്ന് ​അ​റ​ബി​ക്ക​ട​ലി​ലേ​ക്കു​ള്ള​ ​മാ​ന്നാ​ർ​ ​ക​ട​ലി​ടു​ക്കി​ലെ​ ​മ​ർ​ദ്ദ​വ്യ​തി​യാ​നം​ ​മൂ​ലം​ ​ക​ട​ൽ​പ​ര​പ്പി​ലൂ​ടെ​ ​നീ​ങ്ങാ​നു​ള്ള​ ​ശ​ക്തി​ ​(​ ​ടി​യ​റിം​ഗ് ​ഫോ​ഴ്സ്)​​​ ​അ​ടി​ക്ക​ടി​ ​കു​റ​ഞ്ഞു.​ക​ട​ൽ​ ​പ​ര​പ്പി​ലെ​ ​താ​പ​വ്യ​തി​യാ​ന​ത്തി​ൽ​ ​നി​ന്നാ​ണ് ​ചു​ഴ​ലി​ക്കാ​റ്റു​ക​ൾ​ ​ഉൗ​ർ​ജ്ജ​മെ​ടു​ത്ത് ​ശ​ക്തി​യാ​ർ​ജ്ജി​ക്കു​ന്ന​ത്.​ ​ന്യൂ​ന​മ​ർ​ദ്ദ​മാ​യി​ ​തു​ട​ങ്ങി​ ​തീ​വ്ര​ ​ന്യൂ​ന​മ​ർ​ദ്ദ​മാ​യും​ ​അ​തി​തീ​വ്ര​ ​ന്യൂ​ന​മ​ർ​ദ്ദ​മാ​യും​ ​മാ​റു​ന്ന​ ​ഇൗ​ ​ചു​ഴി​യാ​ണ് ​കൂ​ടു​ത​ൽ​ ​ക​രു​ത്താ​ർ​ജ്ജി​ച്ച് ​ചു​ഴ​ലി​ക്കാ​റ്റാ​യി​ ​ക​ട​ലി​ലൂ​ടെ​ ​നീ​ങ്ങു​ന്ന​ത്.​ ​ശ​ക്തി​കു​റ​ഞ്ഞ് ​ഇ​തേ​ ​പ്ര​ക്രി​യ​യി​ലൂ​ടെ​ ​അ​ത് ​ഇ​ല്ലാ​താ​കു​ന്ന​ത് ​അ​പൂ​ർ​വ്വ​മാ​ണ്.​ ​ക​ര​യി​ൽ​ ​മ​ര​ങ്ങ​ളി​ലും​ ​കെ​ട്ടി​ട​ങ്ങ​ളി​ലും​ ​മ​ല​യി​ലു​മെ​ല്ലാം​ ​ഇ​ടി​ച്ചാ​ണ് ​സാ​ധാ​ര​ണ​ ​ചു​ഴ​ലി​ക്കാ​റ്റു​ക​ൾ​ ​ശാ​ന്ത​മാ​കാ​റ്.​ ​ഇ​ത്ത​വ​ണ​ ​അ​റ​ബി​ക്ക​ട​ലി​ലെ​ ​മ​ർ​ദ്ദ​വ്യ​തി​യാ​നം​ ​ചു​ഴ​ലി​ക്കാ​റ്റി​നെ​ ​മെ​രു​ക്കി​യ​ത് ​തെ​ക്ക​ൻ​ ​ത​മി​ഴ​നാ​ടി​നെ​യും​ ​കേ​ര​ള​ത്തെ​യും​ ​തു​ണ​ച്ചു.